വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും രാജ്യത്തിന്റെ സമുദ്രമേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും. ഇതോടെ ട്രാന്‍ഷിപ്‌മെന്റ് തുറമുഖത്തില്‍ നിന്നും സമ്പൂര്‍ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. ആദ്യ കയറ്റുമതി കണ്ടെയ്‌നര്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്ത് ചെയ്യും. തുടര്‍ന്ന് 'മിഷന്‍ സമുദ്ര' ബിസിനസ് സമ്മിറ്റും സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികള്‍, ലോജിസ്റ്റിക്‌സ് സ്ഥാപനങ്ങള്‍, കയറ്റുമതിക്കാര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും.

കേരള സര്‍ക്കാര്‍-അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ (APSEZ) സംയുക്ത പൊതുസ്വകാര്യ പങ്കാളിത്ത (PPP) മാതൃകയില്‍ വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി മാറിയിട്ടുണ്ട്. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി.ഇ.യു. (TEUs) കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി എക്‌സിം സേവനങ്ങള്‍ ആരംഭിക്കുന്നതിലൂടെ വിഴിഞ്ഞം സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറും. ഇതിലൂടെ ചരക്ക് ഗതാഗതച്ചെലവ് കുറയുകയും വിതരണ ശൃംഖല കൂടുതല്‍ കാര്യക്ഷമമാകുകയും കയറ്റുമതി മത്സരക്ഷമത വര്‍ധിക്കുകയും പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.

എക്‌സിം പ്രവര്‍ത്തനങ്ങളുടെ തുടക്കം സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘകാല സമുദ്ര വികസന ദൗത്യമായ മിഷന്‍ സമുദ്രയുടെ സുപ്രധാന നാഴികക്കല്ലാകും. തുറമുഖങ്ങള്‍, ലോജിസ്റ്റിക്‌സ്, നിര്‍മ്മാണ മേഖല, ഉള്‍നാടന്‍ ജലഗതാഗതം, മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി എന്നിവയെ സമന്വയിപ്പിച്ച് രാജ്യത്തെ പ്രമുഖ മാരിടൈം- ലോജിസ്റ്റിക്‌സ് കേന്ദ്രമായി കേരളത്തെ മാറ്റുകയെന്നതാണ് മിഷന്‍ സമുദ്രയുടെ ലക്ഷ്യം.

ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാന്‍ഷിപ്‌മെന്റ് തുറമുഖവും ദക്ഷിണേഷ്യയിലെ ആദ്യ സമ്പൂര്‍ണ ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖവുമായ വിഴിഞ്ഞം, എല്ലാ ഷിപ്പിംഗ് കമ്പനികള്‍ക്കും ഒരുപോലെ സേവനം ലഭ്യമാക്കുന്നതും (Open access) പൊതുഉപയോഗത്തിനുള്ളതുമായ (Common User) തുറമുഖമായി പ്രവര്‍ത്തനം തുടരും. ഇതിലൂടെ ആഗോള മാരിടൈം വ്യാപാര രംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

Also Read

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിന്നീട് അറിയിച്ചതുകൊണ്ട് മാത്രം നിയമലംഘനം പരിഹരിക്കാനാവില്ല; സിബിഡിടി സർക്കുലർ പാലിക്കണമെന്ന് കോടതി

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

മൊബൈൽ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വിറ്റുവരവ് കണ്ടെത്തണം; വാർഷിക വിറ്റുവരവ് ₹20 ലക്ഷം കടന്നാൽ സാധാരണ റെസ്റ്റോറന്റ് സേവനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

ദേശീയ വളർച്ചാനിരക്ക് 13 ശതമാനമായിരിക്കെ കേരളത്തിന് ഇരട്ടിയിലേറെ വളർച്ച; കഴിഞ്ഞ വർഷത്തെ മൈനസ് രണ്ട് ശതമാനത്തിൽനിന്ന് ശ്രദ്ധേയമായ മുന്നേറ്റം

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ഡിജിറ്റൽ ഇടപാടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയ്ക്ക് നീക്കം; ബി.എൽ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി സൂചന

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ തന്നെ നോട്ടീസ് നൽകി അന്തിമ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല; കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വീണ്ടും പരിഗണിക്കാൻ നിർദേശം

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റുകളുടെ അക്കൗണ്ടിങ്ങിനും മൂല്യനിർണയത്തിനും പ്രത്യേക മാനദണ്ഡങ്ങൾ; നികുതി കണക്കാക്കുമ്പോൾ ചെലവുകൾക്ക് കിഴിവില്ല

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും സ്ഥലംമാറ്റം; എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഓഡിറ്റ് വിഭാഗങ്ങളിൽ മാറ്റം

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ പരിശോധിക്കും; രജിസ്ട്രേഷനില്ലാത്ത വ്യാപാരികളെയും വിറ്റുവരവ് കുറച്ചുകാട്ടുന്നവരെയും കണ്ടെത്താൻ നടപടി

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

വ്യാജ ട്രഷറി ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പിന് സഹായം; മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

എൽപിജി വിതരണക്കാരന്റെ 0.7 ശതമാനം ലാഭക്കണക്കിന് പകരം 2.4 ശതമാനം കണക്കാക്കിയ നടപടി ശരിവച്ചു; നികുതി നിർണയത്തിലെ നീതിയും യുക്തിസഹതയും ചർച്ചയാകുന്നു

Loading...