ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഒരു മാസത്തിനുള്ളില്‍ 10 ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്ന് ധനമന്ത്രി

ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഒരു മാസത്തിനുള്ളില്‍ 10 ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്ന് ധനമന്ത്രി

ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ജിഎസ്ടിയില്ലെന്നും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്ബോള്‍ ഒരു മാസത്തിനുള്ളില്‍ 10 ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാണെന്നും ധനമന്ത്രി പറഞ്ഞു.

ചെക്ക്ബുക്കിന് മാത്രമാണ് ജിഎസ്ടി നികുതിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെക്കുകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ ഈടാക്കുന്ന ഫീസില്‍ 18 ശതമാനം ജിഎസ്ടി ഈടാക്കുന്നു. മുന്‍കൂട്ടി പായ്ക്ക് ചെയ്തതും ലേബല്‍ ചെയ്തതുമായ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചു. തൈര്, ലസ്സി, വെണ്ണ, പാല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ജൂലൈ 18 മുതലാണ് ഇത്തരം പാക്കേജ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം നിരക്കില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയത്. ഐ.സി.യു ഒഴികെ 5,000 രൂപയിലധികം വിലവരുന്ന ആശുപത്രി മുറിയുടെ ഉപയോഗത്തിനും നികുതി ചുമത്തിയിട്ടുണ്ട്.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...