കേരളത്തിൽ ഹൈക്കോടതിയിലടക്കം വ്യാജ അഭിഭാഷകർ പ്രാക്ടിസ് ചെയ്യുന്നുണ്ടെന്നു ബാർ കൗൺസിലിന്റെ കണ്ടെത്തൽ.

കേരളത്തിൽ ഹൈക്കോടതിയിലടക്കം വ്യാജ അഭിഭാഷകർ പ്രാക്ടിസ് ചെയ്യുന്നുണ്ടെന്നു ബാർ കൗൺസിലിന്റെ കണ്ടെത്തൽ.

കേരളത്തിൽ ഹൈക്കോടതിയിലടക്കം വ്യാജ അഭിഭാഷകർ പ്രാക്ടിസ് ചെയ്യുന്നുണ്ടെന്നു ബാർ കൗൺസിലിന്റെ കണ്ടെത്തൽ. അഭിഭാഷകരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമം ഇന്ന് അവസാനിക്കാനിരിക്കെയാണു കൗൺസിലിന്റെ നിരീക്ഷണം. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താത്ത അഭിഭാഷകരെ വിലക്കാനാണു നീക്കം. വിഷയം ചർച്ച ചെയ്യാൻ കേരള ബാർ കൗൺസിൽ ജൂലൈ 2ന് അടിയന്തര യോഗം ചേരും. ഇതുവരെ കിട്ടിയ അപേക്ഷകൾ പരിശോധിച്ചപ്പോൾ ചില വ്യാജന്മാരെ കണ്ടെത്തിയെന്നു കേരള ബാർ കൗൺസിൽ വൈസ് ചെയർമാൻ സി.എസ്.അജിതൻ നമ്പൂതിരി പറഞ്ഞു.

ആലപ്പുഴ രാമങ്കരി സ്വദേശിനി വ്യാജരേഖയുണ്ടാക്കി അഭിഭാഷകയായി ജോലി ചെയ്ത സംഭവം പുറത്തുവന്നപ്പോഴാണു സർട്ടിഫിക്കറ്റ് പരിശോധന ബാർ കൗൺസിൽ കർശനമാക്കിയത്. കേരളത്തിലെ കോടതികളിൽ ഇപ്പോൾ പ്രാക്ടിസ് ചെയ്യുന്ന എല്ലാ അഭിഭാഷകരും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പു നൽകി ആധികാരികത ഉറപ്പുവരുത്തി പ്രാക്ടിസിനുള്ള സർട്ടിഫിക്കറ്റ് പുതുക്കി വാങ്ങണമെന്നാണു ബാർ കൗൺസിൽ നിലപാട്. ബാർ കൗൺസിലാണ് അഭിഭാഷകർക്കുള്ള എൻറോൾമെന്റ്, പ്രാക്ടിസ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

ബാർ അസോസിയേഷനുകളാണ് അഭിഭാഷകരിൽനിന്നു സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ശേഖരിച്ച് സംസ്ഥാന ബാർ കൗൺസിൽ സെക്രട്ടറിമാർക്കു നൽകുന്നത്. എൻറോൾമെന്റിന് അപേക്ഷിക്കുന്നവർ 10–ാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണു സമർപ്പിക്കേണ്ടത്.

Also Read

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...