സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ല: മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്

ബാങ്കിങ്ങ് റെഗുലേഷന്‍ ആക്‌ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച്‌ സഹകരണ സംഘങ്ങള്‍ 'ബാങ്ക്', 'ബാങ്കര്‍', അഥവാ 'ബാങ്കിങ്ങ്' എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ല. 1949 ലെ ബാങ്കിങ്ങ് റെഗുലേഷന്‍ നിയമത്തിന്റെ ( കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായത്) ( ബി ആര്‍ ആക്‌ട്, 1949) സെക്ഷന്‍ 7 ലംഘിച്ച്‌ ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ബിആര്‍ ആക്‌ട് വ്യവസ്ഥകള്‍ ലംഘിച്ച്‌ ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും/ നാമമാത്ര അംഗങ്ങളില്‍ നിന്നും/ അസോസിയേറ്റ് അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ സഹകരണ സംഘങ്ങള്‍ക്ക് ബിആര്‍ ആക്‌ട് പ്രകാരം ബാങ്കിങ്ങ് ബിസിനസ് നടത്തുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. 

ഇത്തരം സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമല്ല. അത്തരം സഹകരണ സംഘങ്ങള്‍ ബാങ്കാണെന്ന് ആവകാശപ്പെടുകയാണെങ്കില്‍ ജാഗ്രത പാലിക്കാനും, ഇടപാടുകള്‍ നടത്തുന്നതിന് മുമ്ബ് ആര്‍ബിഐ നല്‍കിയ ബാങ്കിങ്ങ് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. 

ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടിക ചുവടെയുള്ള ലിങ്കില്‍ നിന്ന് ലഭ്യമാണ്. https://www.rbi.org.in/commonperson/English/Scripts/BanksInIndia.aspx

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...