ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പണംപിന്‍വലിക്കാനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി; ഓണ്‍ലൈനില്‍ പുതിയ ഫീചര്‍ അവതരിപ്പിച്ചു

ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് പണംപിന്‍വലിക്കാനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി; ഓണ്‍ലൈനില്‍ പുതിയ ഫീചര്‍ അവതരിപ്പിച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് ഉടമകള്‍ക്ക് പണംപിന്‍വലിക്കാനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കി. ഓണ്‍ലൈനില്‍ കൊണ്ടുവന്ന പുതിയ ഫീചര്‍ പ്രകാരം തങ്ങളുടെ മുന്‍ സ്ഥാപനത്തില്‍ നിന്ന് രാജിവച്ച ദിവസം ഇനി ജീവനക്കാര്‍ക്ക് തന്നെ രേഖപ്പെടുത്താം.

അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കില്‍ ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍നിന്ന് ജോലി മതിയാക്കിയ അവസാന ദിവസം സ്ഥാപനം രേഖപ്പെടുത്തണമെന്നതായിരുന്നു ഇതുവരെയുള്ള ചട്ടം. രണ്ട് മാസത്തിലേറെ ജോലി ഇല്ലാതെ ജീവിക്കുന്ന ഘട്ടമാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും സ്ഥാപനം തന്നെ ഇവര്‍ ജോലി മതിയാക്കിയ ദിവസം അക്കൗണ്ടില്‍ രേഖപ്പെടുത്തണം എന്നായിരുന്നു. എന്നാല്‍ പുതിയ മാറ്റത്തിലൂടെ ഈ നടപടികള്‍ കൂടുതല്‍ എളുപ്പമായി.

എന്നാല്‍ പലപ്പോഴും സ്ഥാപനങ്ങള്‍ ഈ കാര്യങ്ങള്‍ രേഖപ്പെടുത്താത്തത് അക്കൗണ്ട് ഉടമകളെ കഷ്ടത്തിലാക്കിയിരുന്നു. പുതിയ ഫീച്ചര്‍ ജീവനക്കാര്‍ക്ക് ഇപിഎഫ് അക്കൗണ്ടില്‍ കൂടുതല്‍ അധികാരം നല്‍കുന്നതാണ്. അതേസമയം തൊഴിലാളിക്ക് സ്വന്തം നിലയില്‍ ഈ മാറ്റങ്ങള്‍ വരുത്താന്‍, സ്ഥാപനം വിട്ട് രണ്ട് മാസം വരെ കാത്തിരിക്കണം. മുന്‍പ് ജോലി ചെയ്ത സ്ഥാപനം അവസാനമായി വേതനം നല്‍കിയ മാസത്തിലെ ഏത് ദിവസവും ജോലി ചെയ്ത അവസാന തീയതിയായി രേഖപ്പെടുത്താം. ആധാറില്‍ ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്ബറില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് മാറ്റം വരുത്തേണ്ടത്. ഒരു തവണ രേഖപ്പെടുത്തിയാല്‍ പിന്നീടൊരിക്കലും ഇതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...