FSSAI രജിസ്‌ട്രേഷനില്ലാതെയുള്ള കച്ചവടം അഞ്ച് ലക്ഷം രൂപാ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

FSSAI രജിസ്‌ട്രേഷനില്ലാതെയുള്ള കച്ചവടം അഞ്ച് ലക്ഷം രൂപാ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാർക്കുളള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കച്ചവടക്കാർ നിർബന്ധമായും ലൈസൻസ് അഥവാ രജിസ്‌ട്രേഷൻ നേടുകയും അത് സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയും വേണം. രജിസ്‌ട്രേഷനില്ലാതെയുള്ള കച്ചവടം അഞ്ച് ലക്ഷം രൂപാ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

കൃത്രിമ നിറങ്ങൾ അനുവദിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളിൽ നിയമവിധേയമായ അളവിൽ മാത്രം ചേർക്കുക. അജിനോമോട്ടോ ചേർത്താൽ അവ ഭക്ഷ്യവസ്തുക്കളിൽ ചേർത്തിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ബോർഡ് പ്രദർശിപ്പിക്കുക. ജ്യൂസ് നിർമ്മിച്ച് വിൽപ്പന നടത്തുന്നവർ സുരക്ഷിതമായ ജലത്തിൽ നിന്നും ഉണ്ടാക്കിയ ഐസും കേടാകാത്ത പഴവർഗ്ഗങ്ങളും ഉപയോഗിക്കുക. യൂസ് ബൈ ഡേറ്റ് കഴിഞ്ഞ പാൽ വിൽക്കുവാനോ മിൽക്ക്‌ഷേയ്ക്ക് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുവാനോ പാടില്ല. ഭക്ഷണാവശിശ്ടങ്ങൾ നിക്ഷേപിക്കുന്നതിനായി സ്ഥാപനത്തിൽ അടപ്പുള്ള വേസ്റ്റ്ബിൻ സ്ഥാപിക്കണം. ഭക്ഷ്യസാധനങ്ങൾ പൊതിയാൻ പത്രങ്ങൾ ഉപയോഗിക്കരുത്. പ്രിന്റ് ഇല്ലാത്ത പേപ്പറോ വാഴയിലയോ ഉപയോഗിക്കുക. തട്ടുകടകളിലും വഴിയോര ക്കടകളിലും ഹോട്ടലുകളിലും മറ്റും വിൽപനയ്ക്ക് വച്ചിരിക്കുന്ന എണ്ണയിൽ പൊരിച്ചെടുക്കുന്ന ഭക്ഷ്യസാധനങ്ങൾ അടച്ച് സൂക്ഷിക്കണം. ജീവനക്കാർ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന സമയം പാൻമസാല, മുറുക്കാൻ, സിഗരറ്റ് മുതലായവ ഉപയോഗിക്കുവാൻ പാടില്ല. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പൂർണ്ണമായ വിവരങ്ങൾ ഉള്ള ഫുഡ് പാക്കറ്റുകൾ മാത്രം ഉൽപാദിപ്പിക്കുകയും വിതരണം ചെയ്യുകയും വിൽപ്പന നടത്തുകയും ചെയ്യുക എന്നീ നിർദ്ദേശങ്ങളാണ് തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ പുറപ്പെടുവിച്ചിരിക്കുന്നത്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...