സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് ജി.എസ്.ടി വകുപ്പ് നടത്തുന്ന പരിശോധനകൾ നിയമാനുസൃതമായി വ്യാപാരം നടത്തുന്ന വ്യാപാരികളെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, നികുതി വെട്ടിപ്പ് തടയുക മാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

പഴയ സ്വർണം വാങ്ങുന്നതിന്റെ പേരിൽ ചിലയിടങ്ങളിൽ വൻതോതിൽ നികുതി വെട്ടിപ്പ് നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമപരമായി കച്ചവടം നടത്തുന്ന ഒരു വ്യാപാരിയെയും അകാരണമായി ഉപദ്രവിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ജി.എസ്.ടി പരിശോധനകളുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഭാരവാഹികൾ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പരിശോധനകൾ സത്യസന്ധരായ വ്യാപാരികളെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണെന്നും, വ്യാപാര സമൂഹത്തിന്റെ ന്യായമായ ആശങ്കകൾ സർക്കാർ പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

Loading...