പ്രമേഹ ബാധിത സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിൽ പ്രത്യേക മുൻഗണന; പുതിയ സർക്കാർ ഉത്തരവ്

പ്രമേഹ ബാധിത സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റത്തിൽ പ്രത്യേക മുൻഗണന; പുതിയ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ടൈപ്പ്-1 പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാർക്കും ടൈപ്പ്-1 പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും പൊതുസ്ഥലംമാറ്റത്തിലും നിയമനത്തിലും പ്രത്യേക മുൻഗണന നൽകാൻ സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ട്രെയിനിംഗ് ബി) വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഈ വിഭാഗത്തെ ഭിന്നശേഷി അവകാശ നിയമം, 2016 പ്രകാരമുള്ള സംവരണ വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകിയിരുന്ന പരിഗണന, സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ശിപാർശയും നിയമ, സാമൂഹ്യനീതി വകുപ്പുകളുടെ അഭിപ്രായവും പരിഗണിച്ച് പുനഃപരിശോധിച്ചു.

ടൈപ്പ്-1 പ്രമേഹം ഭിന്നശേഷി അവകാശ നിയമം, 2016 പ്രകാരം അംഗീകരിച്ച ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി. അതിനാൽ, 2024-ൽ ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, രോഗത്തിന്റെ സങ്കീർണ സ്വഭാവം കണക്കിലെടുത്ത് ടൈപ്പ്-1 പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിനുള്ള പ്രത്യേക മുൻഗണനാ പട്ടികയിൽ പുതിയ 6(a) വിഭാഗമായും, ടൈപ്പ്-1 പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കളെ 10(a) വിഭാഗമായും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

പുതിയ ഉത്തരവ് എല്ലാ സർക്കാർ വകുപ്പുകൾക്കും, വകുപ്പ് മേധാവികൾക്കും, ജില്ലാ കളക്ടർമാർക്കും, കേരള പബ്ലിക് സർവീസ് കമ്മീഷൻ, ഹൈക്കോടതി, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ, കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. തുടങ്ങിയ സ്ഥാപനങ്ങൾക്കും നടപ്പാക്കുന്നതിനായി കൈമാറിയിട്ടുണ്ട്.

പൊതുസ്ഥലംമാറ്റങ്ങളിലും നിയമന നടപടികളിലും ടൈപ്പ്-1 പ്രമേഹ ബാധിതരുടെ ആരോഗ്യപരമായ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

ഇൻ്റേണൽ വിജിലൻസ് പോർട്ടൽ വരുന്നു; ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് ഏകീകൃത ഡിജിറ്റൽ നിരീക്ഷണ സംവിധാനം

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സുരക്ഷിതമായി റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനവും ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ശക്തമായ നടപടി; 100 ദിന കർമ്മപദ്ധതിയിൽ ഭരണപരിഷ്‌കാരത്തിന് പ്രത്യേക പദ്ധതി

Loading...