ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

ന്യൂഡൽഹി, ഒക്ടോബർ 8: 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിൽ നികുതിദായകർക്ക് ആശ്വാസകരമായ നിരവധി ഭരണപരിഷ്കാരങ്ങൾക്ക് തീരുമാനം. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കാനും പ്രോസിക്യൂഷൻ പരിധി ഒരു കോടി രൂപയിൽനിന്ന് അഞ്ച് കോടി രൂപയായി ഉയർത്താനും തീരുമാനിച്ചു. നിർബന്ധിത കുറഞ്ഞ ശിക്ഷ ഒഴിവാക്കുകയും പൊതുപിഴ 25,000 രൂപയിൽനിന്ന് 10,000 രൂപയായി കുറയ്ക്കുകയും ചെയ്യും. 10,000 രൂപയിൽ താഴെയുള്ള തുകകൾക്ക് നോട്ടീസ് നൽകുന്നതും ഒഴിവാക്കും.

പ്രധാന തീരുമാനങ്ങൾ:  യോഗ്യരായ അപേക്ഷകർക്ക് മൂന്ന് പ്രവൃത്തിദിവസത്തിനകം ഓട്ടോമാറ്റിക് രജിസ്ട്രേഷൻ, റിട്ടേൺ പിശകുകൾ തിരുത്താനുള്ള സൗകര്യം, റീഫണ്ട് അക്നോളഡ്ജ്മെന്റ് സമയപരിധി 15 ദിവസത്തിൽനിന്ന് പത്ത് ദിവസമാക്കൽ, റിസ്ക് പരിശോധനയുടെ അടിസ്ഥാനത്തിൽ 90 ശതമാനം റീഫണ്ട് ഓട്ടോമാറ്റിക്കായി അനുവദിക്കൽ എന്നിവ നടപ്പാക്കും. ജീവനക്കാരുടെ ആരോഗ്യ, ലൈഫ് ഇൻഷുറൻസ്, സൗജന്യ സാമ്പിളുകൾ, നിയമപ്രകാരം നശിപ്പിക്കേണ്ട കാലാവധി കഴിഞ്ഞ സ്റ്റോക്ക് എന്നിവയ്ക്ക് നിശ്ചിത വ്യവസ്ഥകളിൽ ഐടിസി അനുവദിക്കും. ഇൻപുട്ട് സർവീസുകൾക്കും യന്ത്രസാമഗ്രികൾക്കും റീഫണ്ട് ആനുകൂല്യം വിപുലീകരിക്കും.

ചരക്കുവാഹന പരിശോധനയ്ക്ക് ജോയിന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ മുൻകൂർ അനുമതി നിർബന്ധമാക്കും. ഇടയിലുള്ള സംസ്ഥാനങ്ങളിലെ ആവർത്തിച്ചുള്ള പരിശോധന ഒഴിവാക്കും. രജിസ്ട്രേഷൻ റദ്ദാക്കലും പുനഃസ്ഥാപിക്കലും ലളിതമാക്കുന്നതിനൊപ്പം സേവന കയറ്റുമതിക്കും ഇ-കൊമേഴ്സ് വ്യാപാരികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.

തുടർപരിശോധനയ്ക്കുള്ള നിർദേശങ്ങൾ: വിതരണക്കാരൻ നികുതി അടയ്ക്കാത്തതിന്റെ പേരിൽ സത്യസന്ധ വാങ്ങുന്നയാളുടെ ഐടിസി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ മൂന്നുമാസത്തിനകം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയെ നിയോഗിക്കും. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള, ഉപഭോക്താക്കൾക്ക് മാത്രം വിൽപ്പന നടത്തുന്ന യോഗ്യരായ വ്യാപാരികൾക്ക് വർഷത്തിൽ ഒരു റിട്ടേണും ത്രൈമാസ നികുതി അടയ്ക്കലും അനുവദിക്കുന്ന പദ്ധതി തത്വത്തിൽ അംഗീകരിച്ചു. വിശദമായ വ്യവസ്ഥകൾ അടുത്ത യോഗത്തിൽ പരിഗണിക്കും.

ജിഎസ്ടി നിരക്കുകളിൽ മാറ്റമില്ല. ഉദ്യോഗസ്ഥ ഇടപെടൽ കുറച്ച് നികുതി നടപടികൾ ലളിതമാക്കുന്നതിനും ഓട്ടോമേഷൻ ശക്തിപ്പെടുത്തുന്നതിനുമാണ് കൗൺസിൽ മുൻഗണന നൽകിയത്. പ്രഖ്യാപിച്ച പരിഷ്കാരങ്ങൾ ആവശ്യമായ നിയമഭേദഗതികളും വിജ്ഞാപനങ്ങളും പുറപ്പെടുവിക്കുന്നതനുസരിച്ചായിരിക്കും പ്രാബല്യത്തിൽ വരിക.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/F2slV8N3RlAA7cGcLRzzVT

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

മൊബൈൽ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വിറ്റുവരവ് കണ്ടെത്തണം; വാർഷിക വിറ്റുവരവ് ₹20 ലക്ഷം കടന്നാൽ സാധാരണ റെസ്റ്റോറന്റ് സേവനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

ദേശീയ വളർച്ചാനിരക്ക് 13 ശതമാനമായിരിക്കെ കേരളത്തിന് ഇരട്ടിയിലേറെ വളർച്ച; കഴിഞ്ഞ വർഷത്തെ മൈനസ് രണ്ട് ശതമാനത്തിൽനിന്ന് ശ്രദ്ധേയമായ മുന്നേറ്റം

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ഡിജിറ്റൽ ഇടപാടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയ്ക്ക് നീക്കം; ബി.എൽ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി സൂചന

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ തന്നെ നോട്ടീസ് നൽകി അന്തിമ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല; കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വീണ്ടും പരിഗണിക്കാൻ നിർദേശം

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റുകളുടെ അക്കൗണ്ടിങ്ങിനും മൂല്യനിർണയത്തിനും പ്രത്യേക മാനദണ്ഡങ്ങൾ; നികുതി കണക്കാക്കുമ്പോൾ ചെലവുകൾക്ക് കിഴിവില്ല

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും സ്ഥലംമാറ്റം; എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഓഡിറ്റ് വിഭാഗങ്ങളിൽ മാറ്റം

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ പരിശോധിക്കും; രജിസ്ട്രേഷനില്ലാത്ത വ്യാപാരികളെയും വിറ്റുവരവ് കുറച്ചുകാട്ടുന്നവരെയും കണ്ടെത്താൻ നടപടി

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

വ്യാജ ട്രഷറി ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പിന് സഹായം; മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

എൽപിജി വിതരണക്കാരന്റെ 0.7 ശതമാനം ലാഭക്കണക്കിന് പകരം 2.4 ശതമാനം കണക്കാക്കിയ നടപടി ശരിവച്ചു; നികുതി നിർണയത്തിലെ നീതിയും യുക്തിസഹതയും ചർച്ചയാകുന്നു

വാടക വരുമാനം ജിഎസ്ടി റിട്ടേണിൽ മറച്ചുവച്ചാൽ തുല്യ തുക പിഴ; സെക്ഷൻ 74 പ്രകാരമുള്ള നടപടി ശരിവച്ച് ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ

വാടക വരുമാനം ജിഎസ്ടി റിട്ടേണിൽ മറച്ചുവച്ചാൽ തുല്യ തുക പിഴ; സെക്ഷൻ 74 പ്രകാരമുള്ള നടപടി ശരിവച്ച് ജിഎസ്ടി അപ്പലേറ്റ് ട്രൈബ്യൂണൽ

₹7.25 ലക്ഷം വാടക വരുമാനത്തിന് ₹1.30 ലക്ഷം നികുതിയും അതേ തുക പിഴയും; എന്നാൽ തെളിവില്ലാതെ എല്ലാ നികുതി വ്യത്യാസങ്ങൾക്കും സെക്ഷൻ 74 പ്രയോഗിക്കാനാവില്ലെന്ന് ട്രൈബ്യൂണൽ

Loading...