തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ : കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ഓര്‍ഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ജി.എസ്.ടി. അപ്പലേറ്റ് ട്രിബ്യൂണലുകൾ : കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ഓര്‍ഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ

ചരക്കു സേവന നികുതി സംബന്ധിച്ച പരാതികളില്‍ അപ്പീല്‍ കേള്‍ക്കാൻ അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കാനുള്ള കേരള നികുതി ചുമത്തല്‍ നിയമ (ഭേദഗതി) ഓര്‍ഡിനൻസിന്‍റെ കരട് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാകും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കുക. 

ചരക്കു സേവന നികുതി നിയമത്തില്‍ മൂന്നുതരം അപ്പീലുകളാണു വ്യവസ്ഥ ചെയ്യുന്നത്. ആദ്യം വകുപ്പുതല അപ്പീലാണ് പരിഗണിക്കുക. 

രണ്ടാമതായി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുക. സംസ്ഥാനത്തു മൂന്നു ട്രിബ്യൂണല്‍ വേണമെന്നാണു കരടില്‍ ശിപാര്‍ശ ചെയ്യുന്നത്. മൂന്നാം അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതിയിലാണ്. 

സംസ്ഥാനത്ത്‌ ഒരു ട്രിബ്യൂണലിൽ നാല്‌ അംഗങ്ങളുണ്ടാകും. നാലംഗ ട്രിബ്യൂണലിലെ രണ്ടുപേർ ജുഡീഷ്യൽ അംഗങ്ങളും മറ്റുള്ളവർ ടെക്‌നിക്കൽ അംഗങ്ങളുമായിരിക്കും. ഹൈക്കോടതി ജഡ്‌ജി യോഗ്യതയായിരിക്കും ജുഡീഷ്യൽ അംഗങ്ങൾക്ക്‌ വേണ്ടത്‌. ചീഫ്‌ ജസ്‌റ്റിസ്‌ ഓഫ്‌ ഇന്ത്യ, ഏതെങ്കിലും സംസ്ഥാനത്തിന്റെ ചീഫ്‌ സെക്രട്ടറി എന്നവരടങ്ങിയ സമിതി ജുഡീഷ്യൽ അംഗങ്ങളെ തെരഞ്ഞെടുക്കും. ടെക്‌നിക്കൽ അംഗങ്ങളിൽ ഒരാൾ സംസ്ഥാന സർവീസിലെ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലും മറ്റൊരാൾ കേന്ദ്ര സർവീസിൽ അഡീഷണൽ സെക്രട്ടറി റാങ്കിലും പ്രവർത്തിക്കുന്നവരായിരിക്കും

അടുത്തവർഷം ട്രിബ്യൂണൽ നിലവിൽ വരുമെന്നാണ്‌ പ്രതീക്ഷ. എല്ലാ സംസ്ഥാന ജിഎസ്‌ടി നിയമത്തിലും ഭേദഗതി വരുത്തിയാലേ ട്രിബ്യൂണലുകൾ നിലവിൽവന്നതായി കേന്ദ്ര സർക്കാരിന്‌ വിജ്ഞാപനം ഇറക്കാനാകൂ. ഇതിനുശേഷമേ സംസ്ഥാന ട്രിബ്യൂണലുകളിലെ ജൂഡീഷ്യൽ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതി നിർണയം അടക്കമുള്ള നടപടികളിലേക്ക്‌ കടക്കാനാകൂ. സംസ്ഥാനത്ത്‌ നിലവിൽ ആദ്യതട്ടിൽ ജോയിന്റ്‌ കമീഷണർ, അഡീഷണൽ കമീഷണർ തലത്തിലാണ്‌ അപ്പീൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്‌. കേന്ദ്ര സർക്കാരിൽ ജോയിന്റ്‌ കമീഷണർ, അഡീഷണൽ കമീഷണർ, കമീഷണർ തസ്‌തികളിലെ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ജിഎസ്‌ടി നിയമപ്രകാരം ഇവർക്കുമുകളിൽ രണ്ടാംതലത്തിലാണ്‌ അപ്പലേറ്റ്‌ ട്രിബ്യൂണൽ പ്രവർത്തിക്കേണ്ടത്‌.

ഇതു സംബന്ധിച്ച ഓര്‍ഡിനൻസ് 2023ലെ കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനുമുള്ള നിയമ നിര്‍മാണമാണ് നടത്തേണ്ടത്.

Also Read

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...