വ്യാജ രജിസ്‌ട്രേഷൻ - 850 കോടിയുടെ നികുതി വെട്ടിപ്പ് : അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി

വ്യാജ രജിസ്‌ട്രേഷൻ -  850 കോടിയുടെ നികുതി വെട്ടിപ്പ്  : അന്തർ സംസ്ഥാന വെട്ടിപ്പ് സംഘത്തെ സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് പിടികൂടി

കേരള, കർണാടക സംസ്ഥാന ജി.എസ്.ടി വകുപ്പുകളുടെ ഇന്റലിജൻസ് വിഭാഗം  സംയുക്ത പരിശോധനയിൽ   വ്യാജ രജിസ്‌ട്രേഷൻ എടുത്ത് അടയ്ക്കാ വ്യാപാരം വഴി  നടത്തിയ  850 കോടിയുടെ നികുതി വെട്ടിച്ചുള്ള  വ്യാപാരം  പിടികൂടി.

സംസ്ഥാന ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട്  ഇന്റലിജൻസ്  വിഭാഗം, സംസ്ഥാന ജി.എസ്.ടി വകുപ്പിലെ മറ്റ് ഇന്റലിജൻസ് വിഭാഗങ്ങളുടെയും, കർണാടക സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെയും സഹകരണത്തോടെയുള്ള സംയുക്ത പരിശോധനയിലാണ് രാജ്യ വ്യാപകമായി വ്യാജ രജിസ്‌ട്രേഷനുകൾ  എടുത്ത് വ്യാജ ഇൻവോയ്‌സുകൾ  നൽകി തട്ടിപ്പ് നടത്തുന്ന സംഘത്തെ  പിടികൂടിയത്.

ജൂൺ 22 ന്   നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 30 വ്യാജ രജിസ്‌ട്രേഷനുകൾ  കണ്ടെത്തി. വ്യക്തമായ ആസൂത്രണത്തോടെ തട്ടിപ്പ് സംഘം സാധാരണക്കാരെ  പ്രലോഭിപ്പിച്ച്  അവരുടെ  ആധാർ, പാൻ കാർഡ് എന്നിവ കൈക്കലാക്കി വ്യാജ മൊബൈൽ കണക്ഷനുകൾ  എടുക്കുകയും, അവ ഉപയോഗിച്ച് ആധാർ അപ്‌ഡേറ്റുകൾ നടത്തി, വ്യാജ ബാങ്ക്  അക്കൗണ്ടുകളും,    വ്യാജ  ജി.എസ്.ടി  രജിസ്‌ട്രേഷനും എടുത്ത് തട്ടിപ്പ് നടത്തുക എന്നതാണ് സംഘങ്ങളുടെ പ്രവർത്തന രീതി. അത്തരത്തിൽ സംഘടിപ്പിച്ച വ്യാജ രജിസ്‌ട്രേഷൻ ഉപയോഗിച്ച് അടയ്ക്കാ വ്യാപാരം നടത്തി  എന്ന് വ്യാജ ഇൻവോയ്‌സുകളും, വ്യാജ  ഇ-വേ ബില്ലും മറയാക്കി ഉത്തരേന്ത്യയിലെ ഗുട്ഖ നിർമ്മാണ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി ചരക്കുകൾ കടത്തുകയാണ് ഇവരുടെ പതിവ് .

അനധികൃത വ്യാപാര ഇടപാടിലൂടെ 2022 ഒക്ടോബറിനും 2023 ജൂണിനുമിടയിൽ രാജ്യത്തുടനീളം  ഏകദേശം  850 കോടി രൂപയുടെ വിറ്റ് വരവ് നേടി എന്നതാണ് പ്രാഥമിക വിലയിരുത്തൽ.  പരിശോധനയിൽ ആകെ വിറ്റുവരവിൽ ഏകദേശം 180 കോടി രൂപയുടെ അനധികൃത വ്യാപാരം കേരളത്തിൽ നിന്നാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളത്.  നിയമാനുസൃതമായ വ്യാപാര പ്രവർത്തനങ്ങളിൽ ഏർപ്പെടാതെ തന്നെ 9 കോടി  രൂപയുടെ  വ്യാജ ഇൻപുട്ട് ടാക്‌സ്  ക്രെഡിറ്റ്  (ഐ.ടി.സി) നേടിയെടുക്കുകയും ചെയ്തു.

കേരളത്തിലെയും കർണാടകയിലെയും  27 വ്യാപാര സ്ഥാപനങ്ങളിൽ  ഇരു സംസ്ഥാനങ്ങളിലെയും  ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ സംയുക്ത പരിശോധനയിൽ, നിർണായക മൊഴികളും , തുടർനടപടികൾക്ക്  ആവശ്യമായ തെളിവുകളും ലഭിച്ചു. തുടർ നിയമ നടപടികൾ സ്വീകരിച്ച്   വരുന്നു. ഇത്തരത്തിലുള്ള നിയമവിരുദ്ധ തട്ടിപ്പ് സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ സംയുക്ത പരിശോധനകൾ തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ  അറിയിച്ചു.

Also Read

കേരളത്തിലെ ജിഎസ്ടി വരുമാനക്കുതിപ്പിന് പിന്നിൽ നികുതി നിരക്ക് വർധനയും ₹600 കോടിയുടെ ഐടിസി തിരിച്ചടവും; തോമസ് ഐസക്

കേരളത്തിലെ ജിഎസ്ടി വരുമാനക്കുതിപ്പിന് പിന്നിൽ നികുതി നിരക്ക് വർധനയും ₹600 കോടിയുടെ ഐടിസി തിരിച്ചടവും; തോമസ് ഐസക്

ലോട്ടറിയുടെ ജിഎസ്ടി 28ൽനിന്ന് 40 ശതമാനമായി ഉയർത്തിയതും പ്രമുഖ കമ്പനിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചടവും വരുമാന വളർച്ചയിൽ നിർണായകമായെന്ന് മുൻ ധനമന്ത്രി

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിന്നീട് അറിയിച്ചതുകൊണ്ട് മാത്രം നിയമലംഘനം പരിഹരിക്കാനാവില്ല; സിബിഡിടി സർക്കുലർ പാലിക്കണമെന്ന് കോടതി

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

മൊബൈൽ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വിറ്റുവരവ് കണ്ടെത്തണം; വാർഷിക വിറ്റുവരവ് ₹20 ലക്ഷം കടന്നാൽ സാധാരണ റെസ്റ്റോറന്റ് സേവനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

ദേശീയ വളർച്ചാനിരക്ക് 13 ശതമാനമായിരിക്കെ കേരളത്തിന് ഇരട്ടിയിലേറെ വളർച്ച; കഴിഞ്ഞ വർഷത്തെ മൈനസ് രണ്ട് ശതമാനത്തിൽനിന്ന് ശ്രദ്ധേയമായ മുന്നേറ്റം

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ഡിജിറ്റൽ ഇടപാടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയ്ക്ക് നീക്കം; ബി.എൽ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി സൂചന

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ തന്നെ നോട്ടീസ് നൽകി അന്തിമ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല; കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വീണ്ടും പരിഗണിക്കാൻ നിർദേശം

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റുകളുടെ അക്കൗണ്ടിങ്ങിനും മൂല്യനിർണയത്തിനും പ്രത്യേക മാനദണ്ഡങ്ങൾ; നികുതി കണക്കാക്കുമ്പോൾ ചെലവുകൾക്ക് കിഴിവില്ല

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും സ്ഥലംമാറ്റം; എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഓഡിറ്റ് വിഭാഗങ്ങളിൽ മാറ്റം

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ പരിശോധിക്കും; രജിസ്ട്രേഷനില്ലാത്ത വ്യാപാരികളെയും വിറ്റുവരവ് കുറച്ചുകാട്ടുന്നവരെയും കണ്ടെത്താൻ നടപടി

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

വ്യാജ ട്രഷറി ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പിന് സഹായം; മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി

Loading...