അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം നടപ്പാകാതെ? ജിഎസ്‌ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ നിയമനങ്ങൾ വൈകുന്നു; നടപടിയില്ലെന്ന വിമർശനം ശക്തം

അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം നടപ്പാകാതെ?    ജിഎസ്‌ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ നിയമനങ്ങൾ വൈകുന്നു; നടപടിയില്ലെന്ന വിമർശനം ശക്തം

തിരുവനന്തപുരം: സംസ്ഥാന ജിഎസ്‌ടി വകുപ്പിൽ ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെ തസ്തികകൾ അടിയന്തരമായി നികത്തണമെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം ഉണ്ടായിട്ടും നിയമന നടപടികൾ ഇതുവരെ നടപ്പായിട്ടില്ലെന്ന ആക്ഷേപം ശക്തമാകുന്നു. വിഷയത്തിൽ ജിഎസ്‌ടി വകുപ്പിന്റെ ഭാഗത്ത് നിന്ന് ആവശ്യമായ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന വിമർശനവും വിവിധ തലങ്ങളിൽ ഉയരുന്നതായാണ് വിവരം.

സംസ്ഥാനതലത്തിൽ വലിയ തോതിലുള്ള ഫീൽഡ് എൻഫോഴ്‌സ്‌മെന്റ്, പരിശോധന, നിരീക്ഷണം, ഭരണപരമായ ചുമതലകൾ എന്നിവ കൈകാര്യം ചെയ്യുന്ന നിർണായക തസ്തികകളാണ് ഡെപ്യൂട്ടി കമ്മീഷണർമാരുടേത്. എന്നാൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ലഭ്യമല്ലാത്തത് വകുപ്പിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി അടിയന്തരമായി ഒഴിവുകൾ നികത്താൻ നിർദേശം നൽകിയതെന്നാണ് വിവരം. എന്നാൽ നിർദേശം പുറപ്പെടുവിച്ചിട്ടും നിയമന നടപടികൾ അന്തിമഘട്ടത്തിലേക്ക് നീങ്ങാത്തത് ഉദ്യോഗസ്ഥ തലത്തിലും ചർച്ചയാകുകയാണ്.

ഇതുമായി ബന്ധപ്പെട്ട് ജിഎസ്‌ടി കമ്മീഷണർക്ക് വീണ്ടും കത്ത് നൽകാനുള്ള നീക്കവും പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഒഴിവുകൾ എത്രയും വേഗം നികത്തി വകുപ്പിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണമെന്ന ആവശ്യം കത്തിൽ വീണ്ടും ശക്തമായി ഉന്നയിക്കുമെന്നാണ് വിവരം.

അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വ്യക്തമായ നിർദേശത്തിന് ശേഷവും നിയമന നടപടികൾ വൈകുന്നതെന്തുകൊണ്ടാണെന്ന ചോദ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ജിഎസ്‌ടി വകുപ്പിനകത്തെ ഭരണപരമായ താമസമാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ ഇതിന് പിന്നിലെന്നതും ചർച്ചയാകുകയാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

ക്ഷേമപെൻഷൻ തട്ടിപ്പ് തടയാൻ AI സംവിധാനം വേണം; കോടികളുടെ ചോർച്ച ഒഴിവാക്കാമെന്ന് നിർദേശം

അർഹത നഷ്ടപ്പെട്ടവരുടെ പേരിലുമായി ആനുകൂല്യങ്ങൾ തുടരുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന അനിവാര്യമാണെന്നാണ് വിലയിരുത്തൽ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

ദേവസ്വം സ്പെഷ്യൽ പ്ലീഡർ വിവാദം: അഡ്വ. കെ.ബി. പ്രദീപിനെതിരായ ആരോപണങ്ങൾക്ക് നിയമപരമായ അടിത്തറയുണ്ടോ? – സി.ആർ. ശിവകുമാർ

വർഷങ്ങൾക്കുമുമ്പ് ഒരു കേസിൽ ഹാജരായിരുന്നുവെന്ന ഒറ്റ കാരണത്താൽ ഒരു മുതിർന്ന അഭിഭാഷകന്റെ നിയമനമാണ് ചോദ്യം ചെയ്യപ്പെട്ടത്

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന്  ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

ഓപ്പറേഷൻ തൂഫാൻ ശക്തിപ്പെടുത്താൻ ഫ്ലാറ്റ് വാടകക്കാരുടെ പോലീസ് രജിസ്ട്രേഷൻ സംവിധാനം വേണമെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകൾ

നിരവധി ലോ-ബഡ്ജറ്റ് ഫ്ലാറ്റുകൾ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള നിക്ഷേപകർ വാങ്ങി വാടകയ്ക്ക് നൽകിയിട്ടുള്ളതാണ്

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

എഴുപുന്ന ഗ്രാമപഞ്ചായത്തിൽ വീണ്ടും ഭൂമി വിവാദം; സർഗ്ഗവേദി ഭൂമി, ദാനാധാരം, കെട്ടിട നശീകരണം എന്നിവയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

ജില്ലാ കളക്ടർക്കും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്കും ഉൾപ്പെടെ വിവിധ അധികാരികൾക്ക് വിശദമായ പരാതി സമർപ്പിച്ചു.

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...