ജി.എസ്.ടി പോർട്ടൽ തകരാർ: 3B റിട്ടേൺ സമർപ്പണം തടസ്സപ്പെട്ടു – വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും ആശങ്കയിൽ

ജി.എസ്.ടി പോർട്ടൽ തകരാർ: 3B റിട്ടേൺ സമർപ്പണം തടസ്സപ്പെട്ടു – വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും ആശങ്കയിൽ

സംസ്ഥാനത്തുടനീളം ജി.എസ്.ടി പോർട്ടലിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് 2026 മാർച്ച് മാസത്തേക്കുള്ള GSTR-3B റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കാതെ വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. റിട്ടേൺ സമർപ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്യേണ്ട അവസാന തീയതി ഇന്നായിരുന്നുവെങ്കിലും, ഇന്ന് രാവിലെ മുതൽ പോർട്ടലിൽ ലോഗിൻ ചെയ്യുന്നതിലും റിട്ടേൺ ഫയൽ ചെയ്യുന്നതിലും നിരവധി സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു.

പോർട്ടലിന്റെ സ്ലോ റെസ്പോൺസ്, എറർ മെസ്സേജുകൾ, ഡാറ്റ ലോഡ് ആവാത്തത്, പേയ്‌മെന്റ് ഗേറ്റ്വേ പ്രവർത്തിക്കാത്തത് തുടങ്ങിയ പ്രശ്നങ്ങൾ മൂലം അവസാന നിമിഷം വരെ കാത്തിരുന്ന ആയിരക്കണക്കിന് നികുതിദായകർക്ക് അവരുടെ നിയമാനുസൃത ബാധ്യത നിറവേറ്റാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായത്. പലരും ഇതിനകം തന്നെ നികുതി കണക്കുകൾ തയ്യാറാക്കി പേയ്‌മെന്റ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിലും, സൈറ്റിന്റെ പ്രവർത്തനക്ഷമത ഇല്ലായ്മ കാരണം നടപടികൾ പൂർത്തിയാക്കാനായില്ല.

ഇതോടെ നാളെത്തുടങ്ങി വൈകിയ റിട്ടേൺ സമർപ്പണത്തിന് പലിശയും പിഴയും ബാധകമാകുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. എന്നാൽ, തങ്ങളുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ലാത്ത സാഹചര്യത്തിൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം ഇത്തരത്തിൽ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത് അന്യായമാണെന്ന് വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും അഭിപ്രായപ്പെടുന്നു

ഈ പശ്ചാത്തലത്തിൽ, അസോസിയേഷൻ  ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റി  ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജി.എസ്.ടി പോർട്ടലിലെ സാങ്കേതിക തകരാറുകൾ അടിയന്തരമായി പരിഹരിക്കണമെന്നും, 2026 മാർച്ച് മാസത്തെ GSTR-3B റിട്ടേൺ സമർപ്പണത്തിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ദിവസത്തേക്ക് നീട്ടിക്കൊടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംഘടനയുടെ പ്രതിനിധികൾ വ്യക്തമാക്കുന്നത്, രാജ്യത്തെ നികുതി വരുമാനത്തിൽ വലിയ പങ്ക് സംഭാവന ചെയ്യുന്ന വ്യാപാരികളും പ്രൊഫഷണലുകളും ഇത്തരത്തിലുള്ള സാങ്കേതിക പിഴവുകൾ മൂലം അനാവശ്യമായ പിഴയും പലിശയും അടയ്ക്കേണ്ടിവരുന്നത് നികുതി സംവിധാനത്തിലെ വിശ്വാസ്യതയ്ക്കും തന്നെ തിരിച്ചടിയാകുമെന്ന് ആണ്. ഇതിനോടകം തന്നെ പല ജില്ലകളിൽ നിന്നും സമാന പരാതികൾ ഉയർന്നിട്ടുണ്ടെന്നും, പ്രശ്നം വ്യാപകമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ജി.എസ്.ടി പോർട്ടലിന്റെ സ്ഥിരതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നികുതിദായകരെ സംരക്ഷിക്കുന്ന തരത്തിലുള്ള അടിയന്തര ഇടപെടലുകൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം. നിലവിലെ പ്രതിസന്ധി പരിഗണിച്ച് സമയപരിധി നീട്ടിയില്ലെങ്കിൽ, അനേകം വ്യാപാരികൾക്കും ടാക്സ് പ്രാക്ടീഷണർമാർക്കും സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Loading...