റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം : സെപ്റ്റംബർ 1 മുതലാണ് മാറ്റം

റിയൽ എസ്റ്റേറ്റ് പദ്ധതി പരസ്യങ്ങളിൽ ക്യുആർ കോഡ് നിർബന്ധം : സെപ്റ്റംബർ 1 മുതലാണ് മാറ്റം

റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ പരസ്യങ്ങളിൽ ഇനി ക്യുആർ കോഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (കെ റെറ) ഉത്തരവ്. സെപ്റ്റംബർ 1 മുതലാണ് മാറ്റം.

പരസ്യത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന കെ റെറ റജിസ്‌ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണുന്ന വിധത്തിൽ വേണം ക്യുആർ കോഡ് നൽകാൻ.

പത്രങ്ങൾ, ടിവി ചാനലുകൾ, ബ്രോഷറുകൾ, പ്രോജക്റ്റ് സൈറ്റിൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡവലപ്പർമാരുടെ വെബ്‌സൈറ്റ്, ഓഫിസ് തുടങ്ങി എവിടെ പരസ്യം പ്രദർശിപ്പിച്ചാലും ക്യുആർ കോഡ് നിർബന്ധമാണ്.

പ്രോജക്ടിന്റെ ക്യുആർ കോഡ് കെ റെറ പോർട്ടലിലെ പ്രമോട്ടേഴ്‌സ് ഡാഷ്‌ബോർഡിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ക്യൂആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കെ റെറയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ പുതിയ വിവരങ്ങൾ കാണാനാകും.

റജിസ്‌ട്രേഷൻ നമ്പർ, സാമ്പത്തിക പുരോഗതി, പൊതുസൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പുരോഗതി, ത്രൈമാസ പുരോഗതി റിപ്പോർട്ട് തുടങ്ങിയവ അറിയാൻ കഴിയുക എന്നതാണ് ലക്‌ഷ്യം.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...