10 ദിവസത്തിനുള്ളിൽ ധവളപത്രം; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പഠിക്കാൻ വിദഗ്ധ സമിതി

10 ദിവസത്തിനുള്ളിൽ ധവളപത്രം; കേരളത്തിന്റെ സാമ്പത്തിക സ്ഥിതി പഠിക്കാൻ വിദഗ്ധ സമിതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിഗതികൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനായി 10 ദിവസത്തിനുള്ളിൽ ധവളപത്രം പുറത്തിറക്കുമെന്ന് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ചു. മുൻ കാബിനറ്റ് സെക്രട്ടറിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. കെ. എം. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയും രൂപീകരിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം. സംസ്ഥാന ഖജനാവിന്റെ യഥാർത്ഥ സ്ഥിതി, നിലവിലെ ബാധ്യതകൾ, വരാനിരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ എന്നിവ സമഗ്രമായി വിലയിരുത്താനാണ് ധവളപത്രം തയ്യാറാക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് “ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്” എന്ന വിമർശനം വി.ഡി. സതീശൻ ഉയർത്തിയിരുന്നു. അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ പൊതുജനങ്ങളെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ധവളപത്ര നീക്കം.

അതേസമയം, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന നിലപാടും മുഖ്യമന്ത്രി ആവർത്തിച്ചു. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, ആശാ വർക്കർമാർക്ക് ഹോണറേറിയം വർധന തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇതിനോടകം നടത്തിയിട്ടുണ്ട്. ആശാ പ്രവർത്തകർക്കായി താത്കാലിക ആശ്വാസമായി 3000 രൂപ അധികമായി അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു.

വിരമിക്കൽ ആനുകൂല്യങ്ങൾക്കും ജീവനക്കാരുടെ ബാധ്യതകൾക്കും ആവശ്യമായ സാമ്പത്തിക ചെലവുകൾ വിലയിരുത്താൻ പ്രത്യേക പഠനവും നടക്കും. അങ്കണവാടി ടീച്ചർമാർ, സഹായികൾ, പ്രീ-പ്രൈമറി അധ്യാപകർ തുടങ്ങിയ വിഭാഗങ്ങൾക്കും ആശ്വാസ നടപടികൾ പരിഗണനയിലുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തിന്റെ പൊതുസാമ്പത്തിക സ്ഥിതി, കടബാധ്യത, ക്ഷേമപദ്ധതികളുടെ സാമ്പത്തികഭാരം, വരുമാന-ചെലവ് അനുപാതം തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും ധവളപത്രം പുറത്തിറക്കുക. പുതിയ സർക്കാരിന്റെ ആദ്യ പ്രധാന സാമ്പത്തിക രേഖയായതിനാൽ ധവളപത്രത്തിന് വലിയ രാഷ്ട്രീയവും ഭരണപരവുമായ പ്രാധാന്യം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

ജി.എസ്.ടി പോർട്ടൽ തകരാർ: 3B റിട്ടേൺ സമർപ്പണം തടസ്സപ്പെട്ടു – വ്യാപാരികളും ടാക്സ് പ്രാക്ടീഷണർമാരും ആശങ്കയിൽ

കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തുടരുന്നു; വീണ്ടും കടുത്ത നടപടികളിലേക്ക് ജിഎസ്ടി ഇൻ്റലിജൻസ്

സ്റ്റേറ്റ് GST ഓഫീസിലെ ലൈംഗിക അതിക്രമപരാതി: ജിഎസ്ടി ജോയിൻ കമ്മീഷണർക്കെതിരെ കേസ് എടുക്കാൻ ശുപാർശ; POSH കമ്മിറ്റിയുടെ റിപ്പോർട്ട്

സ്റ്റേറ്റ് GST ഓഫീസിലെ ലൈംഗിക അതിക്രമപരാതി: ജിഎസ്ടി ജോയിൻ കമ്മീഷണർക്കെതിരെ കേസ് എടുക്കാൻ ശുപാർശ; POSH കമ്മിറ്റിയുടെ റിപ്പോർട്ട്

GST ഓഫീസിലെ ലൈംഗിക അതിക്രമപരാതി: ജിഎസ്ടി ജോയിൻ കമ്മീഷണർക്കെതിരെ കേസ് എടുക്കാൻ ശുപാർശ; POSH കമ്മിറ്റിയുടെ റിപ്പോർട്ട്

Loading...