കെഎഫ്സി വായ്പകൾക്ക് മൊറട്ടോറിയം

കെഎഫ്സി വായ്പകൾക്ക് മൊറട്ടോറിയം

കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെഎഫ്സി) നിന്ന് എടുത്ത ചെറുകിട സംരംഭക വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ബജറ്റിൽ ഇതു പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 വരെ ഇടപാടുകാർക്ക് അപേക്ഷിക്കാമെന്നും 2021 മാർച്ച് 31 വരെ തിരിച്ചടവ് കൃത്യമായിരുന്ന വായ്പകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

പലിശയും മറ്റും ഒഴികെയുള്ള മുതൽ തുകയ്ക്കാണ് മൊറട്ടോറിയം. വായ്പ നിഷ്ക്രിയ ആസ്തി ആകാതെ ക്രമീകരിക്കും. 2020 മാർച്ച് 31 വരെ കൃത്യമായി വായ്പ തിരിച്ചടച്ചവർക്ക് കഴിഞ്ഞ വർഷം വായ്പയുടെ 20% അധിക വായ്പ നൽകിയിരുന്നു. ഇവർക്ക് ഇതുകൂടാതെ 20% കൂടി അധിക വായ്പ വീണ്ടും അനുവദിക്കും. ബാങ്കുകൾ വായ്പയിൽ ബാക്കി നിൽക്കുന്ന തുകയുടെ 20% മാത്രം വായ്പ നൽകുമ്പോൾ കെഎഫ്സി വിതരണം ചെയ്ത തുകയുടെ 20% വരെ നൽകും. ഉപഭോക്താക്കൾക്ക് ഇതിനാൽ കൂടുതൽ വായ്പ ലഭിക്കാനുള്ള സൗകര്യമുണ്ട്.

ഓക്സിജൻ സംഭരണവും വിതരണവുമായി ബന്ധപ്പെട്ട യൂണിറ്റുകൾ, വെന്റിലേറ്ററുകൾ, ഓക്സി മീറ്ററുകൾ, ഗ്ലൗസ്, മറ്റു ജീവൻരക്ഷാ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ടിട്ടുള്ള യൂണിറ്റുകൾ, ആശുപത്രികൾ, ലാബുകൾ തുടങ്ങി ആരോഗ്യ പരിപാലന രംഗത്ത് കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ മേഖലകൾക്കും മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം വരെ വായ്പ നൽകും. പലിശ 7%. കാലാവധി 5 വർഷം. ചെറുകിട വ്യവസായങ്ങൾ, ആരോഗ്യപരിപാലനം, ടൂറിസം എന്നീ വിഭാഗങ്ങൾക്കുള്ള കുറഞ്ഞ പലിശ 9.5 ശതമാനത്തിൽ നിന്ന് 8 ശതമാനമാക്കി.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...