ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ

കെ വൈസി രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്കും, ബാങ്കുകള്‍ക്കും പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം, തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റങ്ങളില്ലെങ്കില്‍ ബാങ്കുകളിലെ കെവൈസി പുതുക്കല്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ആര്‍ബിഐ അറിയിച്ചിട്ടുള്ളത്. ഉപഭോക്താക്കളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ അറിയിപ്പ്.

കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ ശാഖകളില്‍ നേരിട്ട് എത്തണമെന്നാണ് ബാങ്കുകളുടെ നിബന്ധന. എന്നാല്‍, ഡിജിറ്റലായി രേഖകള്‍ നല്‍കിയിട്ടും പലരുടെയും ബാങ്കുകള്‍ പരിഗണിക്കാത്തത് വലിയ തോതില്‍ പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെയാണ്, കെവൈസി പുതുക്കലുമായി ബന്ധപ്പെട്ട് ബാങ്ക് വ്യക്തത വരുത്തിയത്. ഇ-മെയില്‍, മൊബൈല്‍ ഫോണ്‍, എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ്, കത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്ന് മുഖാന്തരം ഉപഭോക്താക്കള്‍ക്ക് കെവൈസി രേഖകള്‍ പുതുക്കാവുന്നതാണ്. രേഖകള്‍ സമര്‍പ്പിച്ചാല്‍ രണ്ട് മാസത്തിനുള്ളിലാണ് ബാങ്ക് ഇത് സംബന്ധിച്ച വെരിഫിക്കേഷന്‍ നടപടികള്‍ ആരംഭിക്കുക.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...