മെഡിസെപ് രണ്ടാം ഘട്ടം: എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സാ ചെലവ് ഇനി ഓൺലൈനായി ക്ലെയിം ചെയ്യാം

മെഡിസെപ് രണ്ടാം ഘട്ടം: എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സാ ചെലവ് ഇനി ഓൺലൈനായി ക്ലെയിം ചെയ്യാം

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ (MEDISEP) രണ്ടാം ഘട്ടത്തിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ അടിയന്തര സാഹചര്യങ്ങളിൽ നടത്തിയ ചികിത്സകൾക്കുള്ള ചെലവ് റീഇംബേഴ്സ്മെന്റ് ആയി ലഭ്യമാക്കുന്നതിനുള്ള പുതിയ മാർഗ്ഗരേഖ ധനകാര്യ വകുപ്പ് പുറത്തിറക്കി. 2026 ജൂൺ 19-ന് പുറത്തിറക്കിയ പരിപത്രം നമ്പർ 26/2026/ധന പ്രകാരമാണ് നടപടി.

2026 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന മെഡിസെപ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി, നിർദ്ദിഷ്ട അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നാൽ അതിനുള്ള ചെലവ് ഓൺലൈൻ വഴി ക്ലെയിം ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

30 ദിവസത്തിനകം അപേക്ഷ നിർബന്ധം

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 30 ദിവസത്തിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കാലതാമസം സംഭവിച്ചാൽ ക്ലെയിം പരിഗണിക്കുന്നതിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

13 അടിയന്തര സാഹചര്യങ്ങളിൽ മാത്രം ആനുകൂല്യം

താഴെപ്പറയുന്ന ഗുരുതര അടിയന്തര സാഹചര്യങ്ങളിൽ ചികിത്സ ലഭിച്ചാൽ മാത്രമാണ് റീഇംബേഴ്സ്മെന്റ് അനുവദിക്കുക:

1. ഗുരുതര വാഹനാപകടങ്ങൾ

2. ഹൃദയാഘാതം

3. പക്ഷാഘാതം (Stroke)

4. വീഴ്ച മൂലമുള്ള ഗുരുതര പരിക്കുകൾ

5. ആക്രമണം അല്ലെങ്കിൽ മൂർച്ചയില്ലാത്ത വസ്തുക്കൾ കൊണ്ടുള്ള ആഘാതം മൂലമുള്ള പരിക്കുകൾ

6. ആശുപത്രി വാസം ആവശ്യമായി വരുന്ന മൃഗങ്ങളുടെ ആക്രമണം അല്ലെങ്കിൽ പരിക്കുകൾ

7. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങൽ

8. അബദ്ധത്തിൽ തൂങ്ങൽ

9. വൈദ്യുതാഘാതം

10. സൂര്യാഘാതം (Heat Stroke)

11. ആശുപത്രി വാസം ആവശ്യമായ പൊള്ളലുകൾ

12. അബദ്ധത്തിലുള്ള വിഷബാധ

13. പാമ്പുകടിയോ ആശുപത്രി വാസം ആവശ്യമായ മറ്റ് അജ്ഞാത ജീവികളുടെ കടിയോ

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിധം

മെഡിസെപ് പോർട്ടലിൽ പ്രവേശിച്ച് MEDCARD ഓപ്ഷൻ തിരഞ്ഞെടുക്കണം. തുടർന്ന് BENEFICIARY ആയി ലോഗിൻ ചെയ്യണം. യൂസർനെയിമായി MEDISEP ID-യും പാസ്‌വേഡായി PEN നമ്പർ അല്ലെങ്കിൽ PPO നമ്പറും ഉപയോഗിക്കാം.

ലോഗിൻ ചെയ്ത ശേഷം Continue ക്ലിക്ക് ചെയ്ത് Reimbursements വിഭാഗത്തിലേക്ക് പ്രവേശിക്കണം. തുടർന്ന് Claim Submission വഴി Submit New Claim തിരഞ്ഞെടുക്കണം. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് ആശുപത്രി ഡിസ്ചാർജ് സമ്മറി അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.

ജെപിജി (JPG), ജെപെഗ് (JPEG), പി.എൻ.ജി (PNG), പി.ഡി.എഫ് (PDF) ഫോർമാറ്റുകളിലുള്ള ഫയലുകൾ പരമാവധി 25 എം.ബി വരെ അപ്‌ലോഡ് ചെയ്യാൻ അനുവദിച്ചിട്ടുണ്ട്.

അപേക്ഷയ്ക്ക് ശേഷം എന്ത്?

അപേക്ഷ സമർപ്പിച്ചാൽ ഒരു ക്ലെയിം നമ്പർ ജനറേറ്റ് ചെയ്യും. തുടർന്ന് ആവശ്യമായ മറ്റ് അസൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അതുസംബന്ധിച്ച വിവരങ്ങളും രേഖകൾ അയക്കേണ്ട വിലാസവും ഇമെയിൽ വഴി ലഭിക്കും.

രേഖകൾ പരിശോധിച്ച് ക്ലെയിം അംഗീകരിക്കുന്ന മുറയ്ക്ക് അർഹമായ തുക ഇൻഷുറൻസ് കമ്പനി നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. അപേക്ഷ നിരസിക്കപ്പെട്ടാൽ അതും ഇമെയിൽ വഴി അറിയിക്കും. ക്ലെയിമിന്റെ നിലവിലെ സ്ഥിതി (Claim Status) ഗുണഭോക്താവിന് സ്വന്തം ലോഗിനിലൂടെ പരിശോധിക്കാനും കഴിയും.

ഹെൽപ്‌ലൈൻ

കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ടോൾ ഫ്രീ നമ്പറായ 1800-425-0237 ൽ ബന്ധപ്പെടാവുന്നതാണ്.

സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും അടിയന്തര ചികിത്സാ സാഹചര്യങ്ങളിൽ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടിയായാണ് പുതിയ മാർഗ്ഗരേഖയെ വിലയിരുത്തുന്നത്. .

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

പുതിയ ഫോമുകൾ 2027 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ലക്ഷ്യം; റിട്ടേണുകളിലെ പൊരുത്തക്കേടുകൾ മൂലമുള്ള നോട്ടീസുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

ജിഎസ്ടി റിട്ടേണിലൂടെ തെറ്റായി അടച്ച പ്രളയ സെസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ വൈകിയെന്ന നികുതി വകുപ്പിന്റെ നിലപാട് കോടതി തള്ളി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

വകുപ്പ് ജീവനക്കാരെ പരിശീലിപ്പിച്ച് നികുതി ഫയലിംഗ് ജോലികൾ ഏൽപ്പിക്കാനുള്ള മുൻ നിർദേശം പിൻവലിച്ചു; ഭാഗ്യക്കുറി ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവ്.

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ കോടതി ഇടപെടൽ; ഓഡിറ്റ് കാലാവധി സംബന്ധിച്ച നികുതിദായകന്റെ വാദം അംഗീകരിച്ചില്ല.

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

എരുമേലി പേട്ടതുള്ളലിലെ ചെണ്ടമേളത്തിന് ₹50-നു പുറമേ 18% ജിഎസ്ടി ഈടാക്കണമെന്ന ആവശ്യം തള്ളി; നികുതി അടയ്ക്കാനുള്ള ബാധ്യതയും ഉപഭോക്താവിൽനിന്ന് അത് ഈടാക്കാനുള്ള അവകാശവും വ്യത്യസ്തമെന്ന് കോടതി.

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ താൽക്കാലികമായി നികുതി സ്വീകരിക്കാം; വില്ലേജ് ഓഫീസർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം.

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

Loading...