ഇളനീര്‍ ഐസ്ക്രീം വിപണിയിലിറക്കി മില്‍മ എറണാകുളം മേഖലാ യൂണിയന്‍

ഇളനീര്‍ ഐസ്ക്രീം വിപണിയിലിറക്കി മില്‍മ എറണാകുളം മേഖലാ യൂണിയന്‍

കൊച്ചി: ഐസ്ക്രീം വിഭാഗത്തില്‍ കരിക്കിന്‍റെ തനിമയും രുചിയും അതേപടി നിലനിര്‍ത്തി കൊണ്ട് പ്രീമിയം വിഭാഗത്തിലുള്ള ഇളനീര്‍ ഐസ്ക്രീം (ടെണ്ടര്‍ കോക്കനട്ട് ഐസ്ക്രീ) മില്‍മഎറണാകുളം മേഖലാ യൂണിയന്‍ വിപണയില്‍ ഇറക്കി. ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ ഹയാത്തില്‍ നടക്കുന്ന രാജ്യന്താര ഏഷ്യ-പസിഫിക് ഇന്‍റര്‍നാഷണല്‍ ഡെയറി കോണ്‍ഫറന്‍സില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുതിയ ഐസ്ക്രീമിന്‍റെ വിപണന കര്‍മ്മം നിര്‍വഹിച്ചു..

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ ചടങ്ങിന് ആതിഥേയത്വം വഹിച്ചു. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എസ്.മണി, തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ സംസ്ഥാന ഫെഡറേഷന്‍ മാനേജിംഗ്ഡയറക്ടര്‍ ആസിഫ്.കെ.യൂസഫ്, നാഷണല്‍ ഡെയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമിജേക്കബ്ബ് , മില്‍മ എറണാകുളം മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ വില്‍സണ്‍ ജെ പുറവക്കാട്ട്, മില്‍മ ഭരണസമിതിഅംഗങ്ങള്‍, എന്‍ഡിഡിബി ഉദ്യോഗസ്ഥര്‍, ഐഡിഎഫ് ഭാരവാഹികള്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...