100 ദിവസത്തിൽ 541 പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാർ; ഡാഷ്ബോർഡിലൂടെ തത്സമയ നിരീക്ഷണം

100 ദിവസത്തിൽ 541 പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാർ; ഡാഷ്ബോർഡിലൂടെ തത്സമയ നിരീക്ഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി 100 ദിവസത്തിനുള്ളിൽ 541 പദ്ധതികൾ നടപ്പാക്കുന്ന പ്രത്യേക കർമ്മപദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ ആരംഭിക്കുന്ന പദ്ധതിയിൽ വിവിധ വകുപ്പുകൾ സമർപ്പിച്ചും പരിശോധന പൂർത്തിയാക്കിയുമുള്ള 541 പദ്ധതികൾക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്.

ഓരോ പദ്ധതിയുടെയും പുരോഗതി കൃത്യമായി വിലയിരുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേക ഡാഷ്ബോർഡ് ഒരുക്കും. ഇതിലൂടെ ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതിയും പുരോഗതിയും തത്സമയം നിരീക്ഷിക്കാൻ സാധിക്കും.

പദ്ധതികളുടെ പുരോഗതി ഉറപ്പാക്കുന്നതിനായി ഓരോ 20 ദിവസത്തിലും അവലോകന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും, ആവശ്യമായിടത്ത് കൂടുതൽ ഇടക്കാല ഫോളോ-അപ്പ് നടപടികളും സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. എല്ലാ വകുപ്പുകളും പദ്ധതികളുടെ പുരോഗതി സ്ഥിരമായി അപ്ഡേറ്റ് ചെയ്യേണ്ട സംവിധാനവും നടപ്പാക്കും.

ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഉൾപ്പെടെ സർക്കാർ പ്രഖ്യാപനങ്ങൾ സമയബന്ധിതമായി നടപ്പാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ പദ്ധതിയുടെയും Performance Audit നടത്തുകയും ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നിരന്തരമായ പരിശോധനയും വിലയിരുത്തലും ഉറപ്പാക്കുകയും ചെയ്യും.

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന ഉത്തരവാദിത്വമുള്ള സർക്കാരായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും, ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും ഒരു ടീമായി പ്രവർത്തിച്ച് 100 ദിവസത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കണമെന്നും സർക്കാർ ആഹ്വാനം ചെയ്തു.

ഈ പുതിയ കർമ്മപദ്ധതി, സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളുടെ വേഗത വർധിപ്പിക്കുന്നതിനൊപ്പം സമയബന്ധിത നിർവഹണവും ഭരണത്തിലെ ഉത്തരവാദിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിന്നീട് അറിയിച്ചതുകൊണ്ട് മാത്രം നിയമലംഘനം പരിഹരിക്കാനാവില്ല; സിബിഡിടി സർക്കുലർ പാലിക്കണമെന്ന് കോടതി

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

മൊബൈൽ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വിറ്റുവരവ് കണ്ടെത്തണം; വാർഷിക വിറ്റുവരവ് ₹20 ലക്ഷം കടന്നാൽ സാധാരണ റെസ്റ്റോറന്റ് സേവനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

ദേശീയ വളർച്ചാനിരക്ക് 13 ശതമാനമായിരിക്കെ കേരളത്തിന് ഇരട്ടിയിലേറെ വളർച്ച; കഴിഞ്ഞ വർഷത്തെ മൈനസ് രണ്ട് ശതമാനത്തിൽനിന്ന് ശ്രദ്ധേയമായ മുന്നേറ്റം

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ഡിജിറ്റൽ ഇടപാടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയ്ക്ക് നീക്കം; ബി.എൽ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി സൂചന

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ തന്നെ നോട്ടീസ് നൽകി അന്തിമ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല; കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വീണ്ടും പരിഗണിക്കാൻ നിർദേശം

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റുകളുടെ അക്കൗണ്ടിങ്ങിനും മൂല്യനിർണയത്തിനും പ്രത്യേക മാനദണ്ഡങ്ങൾ; നികുതി കണക്കാക്കുമ്പോൾ ചെലവുകൾക്ക് കിഴിവില്ല

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും സ്ഥലംമാറ്റം; എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഓഡിറ്റ് വിഭാഗങ്ങളിൽ മാറ്റം

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ പരിശോധിക്കും; രജിസ്ട്രേഷനില്ലാത്ത വ്യാപാരികളെയും വിറ്റുവരവ് കുറച്ചുകാട്ടുന്നവരെയും കണ്ടെത്താൻ നടപടി

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

വ്യാജ ട്രഷറി ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പിന് സഹായം; മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

എൽപിജി വിതരണക്കാരന്റെ 0.7 ശതമാനം ലാഭക്കണക്കിന് പകരം 2.4 ശതമാനം കണക്കാക്കിയ നടപടി ശരിവച്ചു; നികുതി നിർണയത്തിലെ നീതിയും യുക്തിസഹതയും ചർച്ചയാകുന്നു

Loading...