ദേശീയപാതകളിൽ പാർക്കിങ്ങിന് നിരോധനവുമായി സുപ്രീം കോടതി: സ്ഥാപനങ്ങൾക്ക് എൻഎച്ച്എഐ അനുമതിയില്ലാതെ ലൈസൻസ് പാടില്ല : നിലവിലുള്ളവ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണം

ദേശീയപാതകളിൽ പാർക്കിങ്ങിന് നിരോധനവുമായി സുപ്രീം കോടതി:  സ്ഥാപനങ്ങൾക്ക് എൻഎച്ച്എഐ  അനുമതിയില്ലാതെ ലൈസൻസ് പാടില്ല  : നിലവിലുള്ളവ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണം

ദേശീയപാതകളിലെ വർധിച്ചുവരുന്ന അപകടങ്ങൾ തടയുന്നതിനായി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു സുപ്രീം കോടതി . ദേശീയപാതകളിൽ ഭാരവാഹനങ്ങളും വാണിജ്യ വാഹനങ്ങളും പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. നയപരമായ ഇടപെടലുകളും അടിസ്ഥാന സൗകര്യ വികസനങ്ങളും നടന്നിട്ടും അപകടങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. എക്സ്പ്രസ് വേകളും ഹൈവേകളും ‘അപകട ഇടനാഴികളായി’ മാറരുതെന്ന് കോടതി കർശന മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, അതുൽ എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.

പാർക്കിങ്ങിന് പൂർണ്ണ നിരോധനം
ദേശീയപാതയുടെ പ്രധാന പാതയിലോ വശങ്ങളിലെ പേവ്മെന്റുകളിലോ ഭാരവാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ല. ഹൈവേ സുരക്ഷയുമായി ബന്ധപ്പെട്ട് സമീപകാലത്ത് പുറപ്പെടുവിച്ച ഏറ്റവും കർശനമായ നിർദ്ദേശമാണിത്. ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള പാർക്കിങ് ബേകളിലോ ലേ-ബൈകളിലോ (Lay-bys) മാത്രമാണ് വാഹനങ്ങൾ നിർത്താൻ അനുവദിക്കുക. റോഡരികിലെ അനധികൃത പാർക്കിങ് പൂർണ്ണമായും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

രാത്രികാലങ്ങളിൽ കാഴ്ച മങ്ങുന്ന സമയത്ത് റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന ലോറികളിലും മറ്റും വാഹനങ്ങൾ വന്നിടിച്ചാണ് വലിയൊരു ശതമാനം അപകടങ്ങളും സംഭവിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് കടലാസിൽ മാത്രം ഒതുങ്ങില്ലെന്ന് ഉറപ്പാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കോടതി നിർദ്ദേശിച്ചു.

ഇതിനായി:അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റംസ് (ATMS), ജിപിഎസ് അധിഷ്ഠിത ഫോട്ടോഗ്രാഫിക് തെളിവുകൾ, ഇ-ചെല്ലാൻ സംവിധാനം എന്നിവ നടപ്പിലാക്കും. മനുഷ്യ ഇടപെടലില്ലാതെ തന്നെ നിയമലംഘനങ്ങൾ കണ്ടെത്താനും പിഴ ഈടാക്കാനും ഇതിലൂടെ സാധിക്കും.

ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, എൻഎച്ച്എഐ (NHAI), സംസ്ഥാന പൊലീസ്, ഗതാഗത വകുപ്പുകൾ എന്നിവർക്കാണ്. നിയമം പൂർണ്ണമായും നടപ്പിലാക്കാൻ 60 ദിവസത്തെ സമയപരിധിയാണ് കോടതി നൽകിയിരിക്കുന്നത്. ജില്ലാ മജിസ്‌ട്രേറ്റുമാർ പട്രോളിങ്ങും മറ്റ് നടപടിക്രമങ്ങളും നേരിട്ട് നിരീക്ഷിക്കണം.

എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനം?
ഇന്ത്യയിലെ ആകെ റോഡുകളുടെ വെറും 2 ശതമാനം മാത്രമാണ് ദേശീയപാതകൾ. എന്നാൽ രാജ്യത്തെ റോഡപകട മരണങ്ങളിൽ 30 ശതമാനവും നടക്കുന്നത് ഈ ഹൈവേകളിലാണെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് കോടതി ചൂണ്ടിക്കാട്ടി. ദേശീയപാതയോരത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പുതിയ ധാബകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും കോടതി നിരോധനം ഏർപ്പെടുത്തി.

പാതയോരത്തെ എല്ലാ അനധികൃത നിർമ്മാണങ്ങളും 60 ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കണം. ഹൈവേയ്ക്ക് സമീപമുള്ള സ്ഥാപനങ്ങൾക്ക് എൻഎച്ച്എഐ അല്ലെങ്കിൽ പിഡബ്ല്യുഡി (PWD) അനുമതിയില്ലാതെ ലൈസൻസ് നൽകാൻ പാടില്ല. നിലവിലുള്ള ലൈസൻസുകൾ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും കോടതി മുന്നോട്ടുവച്ചു.

ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സ്
ഗ്രൗണ്ട് ലെവലിൽ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 15 ദിവസത്തിനുള്ളിൽ ജില്ലാതല ഹൈവേ സേഫ്റ്റി ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കണം. ജില്ലാ ഭരണകൂടം, പൊലീസ്, എൻഎച്ച്എഐ പ്രതിനിധികൾ എന്നിവർ ഇതിൽ ഉൾപ്പെടും. അപകടമേഖലകൾ കണ്ടെത്തുകയും ഉടനടി തിരുത്തൽ നടപടികൾ സ്വീകരിക്കുകയുമാണ് ഇവരുടെ പ്രധാന ലക്ഷ്യം.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിന്നീട് അറിയിച്ചതുകൊണ്ട് മാത്രം നിയമലംഘനം പരിഹരിക്കാനാവില്ല; സിബിഡിടി സർക്കുലർ പാലിക്കണമെന്ന് കോടതി

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

മൊബൈൽ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വിറ്റുവരവ് കണ്ടെത്തണം; വാർഷിക വിറ്റുവരവ് ₹20 ലക്ഷം കടന്നാൽ സാധാരണ റെസ്റ്റോറന്റ് സേവനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

ദേശീയ വളർച്ചാനിരക്ക് 13 ശതമാനമായിരിക്കെ കേരളത്തിന് ഇരട്ടിയിലേറെ വളർച്ച; കഴിഞ്ഞ വർഷത്തെ മൈനസ് രണ്ട് ശതമാനത്തിൽനിന്ന് ശ്രദ്ധേയമായ മുന്നേറ്റം

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ഡിജിറ്റൽ ഇടപാടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയ്ക്ക് നീക്കം; ബി.എൽ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി സൂചന

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ തന്നെ നോട്ടീസ് നൽകി അന്തിമ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല; കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വീണ്ടും പരിഗണിക്കാൻ നിർദേശം

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റുകളുടെ അക്കൗണ്ടിങ്ങിനും മൂല്യനിർണയത്തിനും പ്രത്യേക മാനദണ്ഡങ്ങൾ; നികുതി കണക്കാക്കുമ്പോൾ ചെലവുകൾക്ക് കിഴിവില്ല

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും സ്ഥലംമാറ്റം; എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഓഡിറ്റ് വിഭാഗങ്ങളിൽ മാറ്റം

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ പരിശോധിക്കും; രജിസ്ട്രേഷനില്ലാത്ത വ്യാപാരികളെയും വിറ്റുവരവ് കുറച്ചുകാട്ടുന്നവരെയും കണ്ടെത്താൻ നടപടി

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

വ്യാജ ട്രഷറി ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പിന് സഹായം; മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

എൽപിജി വിതരണക്കാരന്റെ 0.7 ശതമാനം ലാഭക്കണക്കിന് പകരം 2.4 ശതമാനം കണക്കാക്കിയ നടപടി ശരിവച്ചു; നികുതി നിർണയത്തിലെ നീതിയും യുക്തിസഹതയും ചർച്ചയാകുന്നു

Loading...