ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

മുംബൈ: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തിൽ തുടരും.

നഗരങ്ങളിലെ ഉപഭോഗ ശേഷി വർധിച്ചത് ആഭ്യന്തര വളർച്ചക്ക് സ്ഥിരത നൽകുന്നുണ്ടെങ്കിലും പണപ്പെരുപ്പം പരിഗണിച്ച് പണനയത്തിൽ മാറ്റംവരുത്തേണ്ടെന്നാണ് യോഗത്തിൽ ധാരണയായത്.

സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനാണ് സമതി ഊന്നൽ നൽകിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

തുടർച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്കുകളിൽ മാറ്റംവരുത്തുന്നതിൽ നിന്ന് ആർബിഐ വിട്ടുനിൽക്കുന്നത്. പണവായ്പാനയ യോഗത്തിൽ ആറിൽ നാല് പേരും അനുകൂലിച്ച് വോട്ട് ചെയ്തു.

ഭക്ഷ്യ ഉത്പന്ന വിലകൾ കുതിക്കുന്നത് ആർബിഐ കരുതലോടെയാണ് കാണുന്നത്. പണപ്പെരുപ്പം ക്ഷമതാ പരിധിയായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണെങ്കിലും നാല് ശതമാനത്തിൽ താഴെ നിലനിർത്താനാണ് റിസർവ് ബാങ്കിന്റെ ശ്രമം.

ഉൾക്കൊള്ളാവുന്നത്(അക്കമൊഡേറ്റീവ്) നയത്തിൽ നിന്നുള്ള പിന്മാറ്റം തുടരും. ആഗോളതലത്തിൽ പ്രതികൂല സാഹചര്യത്തെ കരുതലോടെയാണ് ആർബിഐ കാണുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 ശതമാനത്തിൽ നിലനിർത്തി.

പണപ്പെരുപ്പ അനുമാനവും 4.5 ശതമാനത്തിൽ നിലനിർത്തി. ഭക്ഷ്യ വിലക്കയറ്റവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും അസംസ്കൃത എണ്ണവില ഉയർത്തിയേക്കാം.

ആർബിഐ തീരുമാനം പുറത്തുവന്നതോടെ സെൻസെക്സ് 500 പോയന്റ് താഴ്ന്നു.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...