2023-24 സാമ്ബത്തിക വർഷത്തില്‍ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ

2023-24 സാമ്ബത്തിക വർഷത്തില്‍ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ

2023-24 സാമ്ബത്തിക വർഷത്തില്‍ രജിസ്ട്രേഷൻ വകുപ്പിന്‍റെ വരുമാനം 5219.34 കോടി രൂപ ആയതായി രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറല്‍ ശ്രീധന്യാ സുരേഷ് അറിയിച്ചു.

2022-23 സാമ്ബത്തിക വർഷത്തില്‍ ഫെബ്രുവരി, മാർച്ച്‌ മാസങ്ങളില്‍ രജിസ്ട്രേഷന്‍റെ എണ്ണത്തില്‍ വൻവർധനയുണ്ടാവുകയും, 5662.12 കോടി വരുമാനം നേടുകയും ചെയ്തിരുന്നു. 

2022-23 സാമ്ബത്തിവർഷത്തില്‍ 10,36,863 ആധാരങ്ങള്‍ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2023-24 സാമ്ബത്തിക വർഷത്തില്‍ 8,86,065 ആധാരങ്ങള്‍ മാത്രമാണു രജിസ്റ്റർ ചെയ്തത്. 

എറണാകുളം ജില്ലയിലാണ് വരുമാനം കൂടുതല്‍-1166.69 കോടി രൂപ. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വരുമാനം വയനാട് ജില്ലയിലാണ്, 115.02 ശതമാനം. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകള്‍ വരുമാനലക്ഷ്യത്തിന്‍റെ 90 ശതമാനത്തിലധികവും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകള്‍ 80 ശതമാനത്തിലധികവും നേടി.

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...