വിവരങ്ങൾ ലഭ്യമല്ല, ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികൾ പറഞ്ഞ് വിവരങ്ങൾ നിരസിച്ചാൽ ഓഫീസ് മേധാവിക്കെതിരെ കർശന നടപടി: വിവരാവകാശ കമ്മീഷണർ

വിവരങ്ങൾ ലഭ്യമല്ല, ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികൾ പറഞ്ഞ് വിവരങ്ങൾ നിരസിച്ചാൽ ഓഫീസ് മേധാവിക്കെതിരെ കർശന നടപടി: വിവരാവകാശ കമ്മീഷണർ

വിവരങ്ങൾ  പൗരന്  ക്രമമായി ലഭ്യമാകുന്ന വിധത്തിൽ ഫയലുകൾ  സൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓഫീസ് മേധാവിക്കാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ എം ദിലീപ് പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് വിവരങ്ങൾ ലഭ്യമല്ല, വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികൾ പറഞ്ഞ് വിവരങ്ങൾ നിരസിച്ചാൽ ഓഫീസ് മേധാവിക്കെതിരെ കർശന നടപടി സ്വീകരിക്കും. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാത്രമല്ല ഫയലുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും വിവരാവകാശ നിയമം അറിഞ്ഞിരിക്കണം. സമയബന്ധിതമായി വിവരങ്ങൾ ലഭ്യമാക്കുക എന്നത് ജനങ്ങളുടെ അവകാശമാണ്. നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് വിവരങ്ങൾ നൽകണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിങിൽ പരിഗണിച്ച 30 കേസുകളിൽ   26 എണ്ണം തീർപ്പാക്കി. നാല് എണ്ണം അടുത്ത സിറ്റിങ്ങിനായി മാറ്റി വെച്ചു. റവന്യു, പൊലീസ്, തദ്ദേശസ്വയംഭരണം, പിഡബ്ല്യൂഡി, കെഎസ്ഇബി, ദേവസ്വം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷനിൽ നിന്ന് എൻ. പ്രശാന്തിനെ തിരിച്ചെടുക്കാൻ നീക്കം; അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ചേക്കും

സസ്പെൻഷൻ പിൻവലിക്കുന്നതിനായുള്ള ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.

Loading...