ആർ.ടി.ഐ. കേരള ഫെഡറേഷന്റെ ആലപ്പുഴ ജില്ലാ സമ്മേളനം ജൂലൈ 12-ന് ചേർത്തലയിൽ ; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തും

ആർ.ടി.ഐ. കേരള ഫെഡറേഷന്റെ ആലപ്പുഴ ജില്ലാ സമ്മേളനം ജൂലൈ 12-ന് ചേർത്തലയിൽ ; ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തും

ചേർത്തല: വിവരാവകാശ നിയമം കൂടുതൽ ഫലപ്രദമായി നടപ്പാക്കുക, പൊതുഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, വിവരാവകാശ പ്രവർത്തകരുടെ ശൃംഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആർ.ടി.ഐ. കേരള ഫെഡറേഷൻ (RTI Kerala Federation) ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ജില്ലാ സമ്മേളനം 2026 ജൂലൈ 12-ന് ചേർത്തല വുഡ്‌ലാൻഡ്സ് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9.00 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 9.30-ന് മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കിം സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.വി. നടേശൻ അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അഡ്വ. ഡി.ബി. ബിനു മുഖ്യപ്രഭാഷണം നടത്തും.

തുടർന്ന് സംസ്ഥാന സെക്രട്ടറി ജോളി പാവേലി, സംസ്ഥാന കമ്മിറ്റി അംഗം സാബു അഴീക്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് മാവേലിക്കര ശശികുമാർ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. ബേബി കമലം, ചേർത്തല താലൂക്ക് കമ്മിറ്റി പ്രസിഡന്റ് കെ. സരോജ് കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.

ജില്ലാ സെക്രട്ടറി ടി. എസ്. ഹരിലാൽ സമ്മേളന റിപ്പോർട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ചെയർമാൻ കെ. ആർ. മോഹൻദാസ് സ്വാഗതം ആശംസിക്കും.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പുതിയ ജില്ലാ കമ്മിറ്റി രൂപീകരണം, സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനം, ഭാവി പ്രവർത്തന പരിപാടികൾക്ക് രൂപം നൽകൽ, വിവരാവകാശ നിയമത്തിന്റെ പ്രായോഗിക ഉപയോഗം സംബന്ധിച്ച ചർച്ചകൾ എന്നിവ നടക്കും.

വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ പൊതുഭരണത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനും, അഴിമതിക്കെതിരായ ജനകീയ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം മാർഗരേഖ രൂപപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും പൊതുജനങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആർ.ടി.ഐ. കേരള ഫെഡറേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

Also Read

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

3000 ചാക്ക് യൂറിയ പിടിയിൽ; പ്ലൈവുഡ് മേഖലയിലേക്കുള്ള വഴിതിരിച്ചുവിടലാണോയെന്ന് അന്വേഷണം, ജി.എസ്.ടി ഇടപാടുകളും പരിശോധിക്കണം

3000 ചാക്ക് യൂറിയ പിടിയിൽ; പ്ലൈവുഡ് മേഖലയിലേക്കുള്ള വഴിതിരിച്ചുവിടലാണോയെന്ന് അന്വേഷണം, ജി.എസ്.ടി ഇടപാടുകളും പരിശോധിക്കണം

വ്യാവസായിക ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പ്ലൈവുഡ്–വുഡ് പാനൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന യൂറിയ

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

സംഘടനാ മാറ്റവും മറ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പരിശോധിക്കണമെന്ന ആവശ്യം

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

മെസി ഡീൽ: ‘ജി.എസ്.ടി ക്രമക്കേട് കണ്ടെത്തി, റെയ്ഡ് നിയമപരം’; മുഖ്യമന്ത്രി വിശദീകരിച്ചു, സെർച്ച് വാറന്റോടെയെന്ന് പൊലീസ്

Loading...