സംസ്ഥാനത്തെ മുന്‍നിര യുടൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന.

സംസ്ഥാനത്തെ മുന്‍നിര യുടൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന.

സംസ്ഥാനത്തെ മുന്‍നിര യുടൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ മിന്നല്‍ പരിശോധന.

വരുമാന വിവരം തേടി കൊച്ചി അടക്കം 10 ഇടങ്ങളിലാണ് ഇന്നലെ ഒരേസമയം പരിശോധന നടന്നത്. 

വരുമാനത്തിനനുസരിച്ച്‌ കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം കോഴിക്കോട് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്ന പരിശോധന. കണക്കെടുപ്പും പരിശോധനയും തുടരുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുന്‍നിര യൂടൂബര്‍മാരുടെ പട്ടിക തയാറാക്കി ഇവരുടെ വരുമാനമടക്കം നിരീക്ഷിച്ച ശേഷമായിരുന്നു പരിശോധനകള്‍. ഇവരുടെ സാമ്ബത്തിക ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തിവരികയാണ്. പലരും ആഡംബര കാറുകളും, കെട്ടിടങ്ങളും കോടികള്‍ മുതല്‍ മുടക്കി വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിദേശ യാത്രകളും പരിശോധിക്കുന്നുണ്ട്. ഏതാനും ചിലര്‍ക്ക് യുടൂബിന് പുറമേനിന്നുള്ള വരുമാനം ഉള്ളതായും ആദായനികുതി വകുപ്പ് സംശയിക്കുന്നു. ഇന്നലെ നടന്നത് പ്രാഥമിക പരിശോധനയെന്നാണ് വിവരം. 

വരുമാനത്തിന്‍റെ രേഖകള്‍ ആവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. വരുംദിവ സങ്ങളില്‍ ഇവരില്‍ നിന്നും മൊഴിയെടുത്തേക്കും.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...