എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

കൊച്ചി: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വർക്കർ നിയമനത്തിൽ ക്രമക്കേടുകൾ ആരോപിച്ച് ഉദ്യോഗാർത്ഥികൾ നൽകിയ പരാതികൾ കേരള ഹൈക്കോടതിയിലെത്തി. എഴുപുന്ന റെസിഡന്റ്സ് വെൽഫെയർ സൊസൈറ്റിയും നിയമന നടപടികളിലെ വിവിധ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികാരികൾക്ക് പരാതികൾ നൽകി വിഷയത്തിൽ തുടർച്ചയായി ഇടപെട്ടിരുന്നു.

നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ചോദ്യം ചെയ്ത് സൗമ്യ എ., സൗമ്യ ഇ. ലൂയിസ്, ആഗ്നസ് സിമി സ്റ്റീഫൻ എന്നിവർ സമർപ്പിച്ച WP(C) No. 26916/2026 റിട്ട് ഹർജി പരിഗണിച്ച ജസ്റ്റിസ് വിജു എബ്രഹാം ഹർജി അഡ്മിറ്റ് ചെയ്യുകയും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

2026 ജൂൺ ഒമ്പതിന് കൈമാറിയ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റാണ് കേസിൽ ഹാജരാക്കിയിരിക്കുന്നത്. ഈ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും നിയമനവുമായി ബന്ധപ്പെട്ട് വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നൽകിയ പരാതികൾ പരിഗണിക്കാൻ നിർദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നാം ഹർജിക്കാരി ജൂലൈ 22-നും രണ്ടാം ഹർജിക്കാരി ജൂലൈ 20-നും മൂന്നാം ഹർജിക്കാരി ജൂലൈ 21-നും ഡയറക്ടർക്ക് നൽകിയ ഇ-മെയിൽ പരാതികളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇതോടെ വിവാദ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനങ്ങൾ റിട്ട് ഹർജിയിലെ അന്തിമതീർപ്പിന് വിധേയമായിരിക്കുകയാണ്.

സംസ്ഥാന സർക്കാർ, വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ, ആലപ്പുഴ ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, എഴുപുന്ന ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. സെലക്ഷൻ കമ്മിറ്റി, പട്ടണക്കാട് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ, എഴുപുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ എന്നിവരടക്കം 21 പേരെയാണ് കേസിൽ എതിർകക്ഷികളാക്കിയിരിക്കുന്നത്.

മനീഷ കെ.എം., രാധിക രാജപ്പൻ, അഞ്ജു പി.എം., സൂര്യമോൾ കെ.എസ്., പ്രസീത എൽ., അനീസ അഷ്റഫ്, ഗോപിക രാജു എൻ.ആർ., സിന്ധൂര എസ്.എസ്., ലക്ഷ്മി എസ്. രാജൻ, വാസന്തി സുധാകരൻ, കെ.പി. സ്മിനീഷ്, അഖിൽ സി.എസ്. എന്നിവരും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസ്. സൂപ്പർവൈസറും എതിർകക്ഷിപ്പട്ടികയിലുണ്ട്.

സർക്കാർ ഉൾപ്പെടെയുള്ള ഒന്നുമുതൽ അഞ്ചുവരെയുള്ള എതിർകക്ഷികൾക്കും വിജിലൻസ് ഡയറക്ടർക്കും ഐ.സി.ഡി.എസ്. സൂപ്പർവൈസർക്കും വേണ്ടി ഗവൺമെന്റ് പ്ലീഡർ നോട്ടീസ് സ്വീകരിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്തിനുവേണ്ടി സ്റ്റാൻഡിങ് കൗൺസൽ നോട്ടീസ് സ്വീകരിക്കുകയും ചെയ്തു. എട്ടുമുതൽ ഇരുപതുവരെയുള്ള എതിർകക്ഷികൾക്ക് സ്പീഡ് പോസ്റ്റ് മുഖേന നോട്ടീസ് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ, നിയമനവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച മറുപടിയിൽ ബന്ധുനിയമനം നടന്നതായി ഐ.സി.ഡി.എസ്. സൂപ്പർവൈസർ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വിവരവും, ഇ.ഡബ്ല്യു.എസ്. വ്യവസ്ഥകളുമായി ബന്ധപ്പെട്ട അപാകതകൾ, സംവരണ തത്വങ്ങൾ പാലിച്ചില്ലെന്ന ആരോപണം, ഇന്റർവ്യൂ മാർക്ക് ഷീറ്റുകളിലെ വൈരുധ്യങ്ങൾ എന്നിവയും പരാതികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ രേഖകളായി മാറിയിരിക്കുകയാണ്.

എഴുപുന്ന റെസിഡന്റ്സ് വെൽഫെയർ സൊസൈറ്റി വിവരാവകാശ നിയമപ്രകാരം രേഖകൾ ശേഖരിച്ചും ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതികളും തുടർപരാതികളും നൽകിയും നിയമന നടപടികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ലഭ്യമായ ചില വ്യക്തിഗത മാർക്ക് ഷീറ്റുകളിൽ ഒരേ ഇന്റർവ്യൂ പാനൽ അംഗം രേഖപ്പെടുത്തിയതായി കാണിക്കുന്ന മാർക്കുകളിൽ ഒരേ അക്കത്തിന് തന്നെ വ്യത്യസ്ത എഴുത്തുരൂപങ്ങൾ കാണുന്നതായും ചില രേഖകളിൽ തിരുത്തലുകളും ഇനീഷ്യൽ/ഒപ്പുകൾ സംബന്ധിച്ച വ്യത്യാസങ്ങളും ഉള്ളതായും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരേ വ്യക്തിയുടെ പേരിലുള്ള മാർക്ക് ഷീറ്റിൽ തന്നെ വ്യത്യസ്ത രീതിയിലുള്ള അക്കങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യം, മാർക്കുകൾ യഥാർത്ഥത്തിൽ ബന്ധപ്പെട്ട പാനൽ അംഗം തന്നെയാണോ രേഖപ്പെടുത്തിയതെന്ന കാര്യത്തിൽ ഗൗരവമായ സംശയം ഉയർത്തുന്നതായാണ് പരാതി.

നിർദിഷ്ട സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് പകരം രേഖാമൂലമുള്ള അധികാരപ്പെടുത്തൽ ഇല്ലാതെ മറ്റു വ്യക്തികൾ ഇന്റർവ്യൂവിൽ പങ്കെടുത്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇന്റർവ്യൂവിൽ യഥാർത്ഥത്തിൽ പങ്കെടുത്തവർ ആരൊക്കെയായിരുന്നു, വ്യക്തിഗത മാർക്കുകൾ രേഖപ്പെടുത്തിയത് ആരാണ്, പിന്നീട് മാർക്കുകൾ ചേർക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ടോ, ഹാജർ രജിസ്റ്ററിലെ ഒപ്പുകളും മാർക്ക് ഷീറ്റുകളിലെ ഒപ്പുകളും യഥാർത്ഥമാണോ തുടങ്ങിയ കാര്യങ്ങൾ ഒറിജിനൽ രേഖകൾ സുരക്ഷിതമാക്കി സ്വതന്ത്രമായി പരിശോധിക്കണമെന്നാണ് ആവശ്യം. നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളിൽ നിന്നുൾപ്പെടെ മൊഴിയെടുത്ത് ഇന്റർവ്യൂ പാനലിന്റെ യഥാർത്ഥ സാന്നിധ്യം സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ മാർക്ക് ഷീറ്റുകളിലെ വ്യത്യാസങ്ങൾ രേഖാകൃത്രിമമാണെന്നോ മറ്റൊരാൾ മാർക്കുകൾ രേഖപ്പെടുത്തിയെന്നോ ഹൈക്കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവ നിലവിൽ പരാതികളിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങളാണ്. ഒറിജിനൽ രേഖകൾ, കൈയക്ഷരം, ഒപ്പുകൾ, തിരുത്തലുകൾ, ഹാജർ രേഖകൾ തുടങ്ങിയവ പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താനാകൂ.

നിയമന നടപടികളുമായി ബന്ധപ്പെട്ട പരാതികൾ ഇതിനകം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിവരാവകാശ നിയമപ്രകാരം ലഭിച്ച പുതിയ രേഖകളും പുറത്തുവന്നതോടെ വിവാദം കൂടുതൽ ഗൗരവം നേടുകയാണ്. എഴുപുന്ന റെസിഡന്റ്സ് വെൽഫെയർ സൊസൈറ്റി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട സർക്കാർ-വകുപ്പ് അധികാരികൾക്ക് പരാതി നൽകി തുടർനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.

ബന്ധപ്പെട്ട രേഖകൾ സുരക്ഷിതമായി സംരക്ഷിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ക്രമക്കേടുകൾ സ്ഥിരീകരിക്കപ്പെട്ടാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും മറ്റു പങ്കാളികൾക്കുമെതിരെ വകുപ്പുതല, വിജിലൻസ്, നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. നിയമന നടപടിയുടെ നിയമസാധുതയെ ബാധിക്കുന്ന ക്രമക്കേടുകൾ തെളിഞ്ഞാൽ ബന്ധപ്പെട്ടവർക്ക് നിയമാനുസൃതമായി അവസരം നൽകിയശേഷം റാങ്ക് ലിസ്റ്റും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമനങ്ങളും പുനഃപരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കേസ് 2026 ഒക്ടോബർ അഞ്ചിലേക്കാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ എഴുപുന്നയിലെ അംഗൻവാടി വർക്കർ നിയമനവുമായി ബന്ധപ്പെട്ട പരാതികളും റാങ്ക് ലിസ്റ്റും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമനങ്ങളും തുടർന്നുള്ള കോടതി നടപടികളിലും ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയിലും നിർണായക വിഷയങ്ങളാകും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

പുതിയ ഫോമുകൾ 2027 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ലക്ഷ്യം; റിട്ടേണുകളിലെ പൊരുത്തക്കേടുകൾ മൂലമുള്ള നോട്ടീസുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

ജിഎസ്ടി റിട്ടേണിലൂടെ തെറ്റായി അടച്ച പ്രളയ സെസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ വൈകിയെന്ന നികുതി വകുപ്പിന്റെ നിലപാട് കോടതി തള്ളി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

വകുപ്പ് ജീവനക്കാരെ പരിശീലിപ്പിച്ച് നികുതി ഫയലിംഗ് ജോലികൾ ഏൽപ്പിക്കാനുള്ള മുൻ നിർദേശം പിൻവലിച്ചു; ഭാഗ്യക്കുറി ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവ്.

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ കോടതി ഇടപെടൽ; ഓഡിറ്റ് കാലാവധി സംബന്ധിച്ച നികുതിദായകന്റെ വാദം അംഗീകരിച്ചില്ല.

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

എരുമേലി പേട്ടതുള്ളലിലെ ചെണ്ടമേളത്തിന് ₹50-നു പുറമേ 18% ജിഎസ്ടി ഈടാക്കണമെന്ന ആവശ്യം തള്ളി; നികുതി അടയ്ക്കാനുള്ള ബാധ്യതയും ഉപഭോക്താവിൽനിന്ന് അത് ഈടാക്കാനുള്ള അവകാശവും വ്യത്യസ്തമെന്ന് കോടതി.

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ താൽക്കാലികമായി നികുതി സ്വീകരിക്കാം; വില്ലേജ് ഓഫീസർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം.

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

Loading...