അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി   തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.  സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.

സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ  3,599 ഭക്ഷണശാലകളിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1,613 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകുകയും 627 ഭക്ഷണശാലകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. 92 ഭക്ഷണശാലകൾ പരിശോധന സമയത്തുതന്നെ അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.

 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, പഴകിയ എണ്ണ എന്നിവ  പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര  സാധനങ്ങൾ വിൽപ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും, ആരോഗ്യ വകുപ്പുമായി ചേർന്ന് തുടർ പരിശോധനകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

Also Read

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

മെഡിക്കൽ വാല്യൂ ട്രാവൽ:  വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിനുള്ള "വൺ-സ്റ്റോപ്പ്" പോർട്ടൽ

മെഡിക്കൽ വാല്യൂ ട്രാവൽ (MVT)-യുടെ ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ - വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിന് വികസിപ്പിച്ച "വൺ-സ്റ്റോപ്പ്" പോർട്ടൽ

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവ്

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള 81 നഗരങ്ങളിൽ/പട്ടണങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച്‌ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

Loading...