ഭക്ഷ്യവിൽപന സ്ഥാപനങ്ങൾക്ക് ആശ്വാസം; ലൈസൻസ് ചട്ടങ്ങൾ ലഘൂകരിച്ച് കേന്ദ്ര സർക്കാർ

ഭക്ഷ്യവിൽപന സ്ഥാപനങ്ങൾക്ക് ആശ്വാസം; ലൈസൻസ് ചട്ടങ്ങൾ ലഘൂകരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഭക്ഷ്യ ഉൽപന്നങ്ങൾ സ്വയം നിർമ്മിക്കാതെ വിൽപ്പന മാത്രം നടത്തുന്ന ഭക്ഷ്യവിൽപന സ്ഥാപനങ്ങൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ ലൈസൻസ് ചട്ടങ്ങളിൽ സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് (ലൈസൻസിങ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ഫുഡ് ബിസിനസ്) ചട്ടങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.

നിലവിലെ ചട്ടപ്രകാരം, എഫ്.എസ്.എസ്.എ.ഐ ലൈസൻസുള്ള എല്ലാ ഭക്ഷ്യവ്യവസായ സ്ഥാപനങ്ങളും ഉൽപന്നങ്ങളുടെ കൃത്യമായ സ്റ്റോക്ക് വിവരങ്ങൾ രേഖപ്പെടുത്തുകയും, ആദ്യം സ്റ്റോക്കിലെത്തുന്ന ഉൽപന്നം ആദ്യം വിൽക്കുക (FIFO), ആദ്യം കാലാവധി തീരുന്ന ഉൽപന്നത്തിന് മുൻഗണന നൽകുക (FEFO) തുടങ്ങിയ സ്റ്റോക്ക് റൊട്ടേഷൻ രീതികൾ പാലിക്കുകയും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണമായിരുന്നു.

എന്നാൽ പുതിയ ഭേദഗതിയോടെ, ഈ കർശനമായ സ്റ്റോക്ക് മാനേജ്മെന്റ്, റെക്കോർഡ് സൂക്ഷിക്കൽ, സ്റ്റോക്ക് റൊട്ടേഷൻ സംബന്ധിച്ച നിർദേശങ്ങൾ ഇനി മുതൽ ഭക്ഷ്യ ഉൽപന്ന നിർമ്മാതാക്കൾക്ക് മാത്രം ബാധകമാകും.

ഇതോടെ സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ കടകൾ, ഉൽപാദന പ്രവർത്തനമില്ലാത്ത ബേക്കറികൾ, മറ്റ് ഭക്ഷ്യവിൽപന സ്ഥാപനങ്ങൾ എന്നിവയെ ഇത്തരം റെക്കോർഡ് സൂക്ഷിക്കൽ ബാധ്യതകളിൽ നിന്നും സ്റ്റോക്ക് റൊട്ടേഷൻ ചട്ടങ്ങളിൽ നിന്നും ഒഴിവാക്കി.

പുതിയ തീരുമാനം ചെറുകിട വ്യാപാരികൾക്കും റീട്ടെയിൽ ഭക്ഷ്യവിൽപന സ്ഥാപനങ്ങൾക്കും വലിയ ഭരണപരമായ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അനാവശ്യ രേഖാപരിപാലനത്തിന്റെ ഭാരം കുറയുന്നതോടെ വ്യാപാര പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാകുമെന്നും, അതേസമയം ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രധാന ഉത്തരവാദിത്വം നിർമ്മാതാക്കൾക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് നൽകുന്നതല്ല ഈ ഭേദഗതി. മറിച്ച്, ഉൽപാദന സ്ഥാപനങ്ങളും വിതരണ-വിൽപന സ്ഥാപനങ്ങളും തമ്മിലുള്ള ചുമതലകൾ വ്യക്തമായി വേർതിരിക്കുന്ന നടപടിയായാണ് പുതിയ ഭേദഗതിയെ വിലയിരുത്തുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

പുതിയ ഫോമുകൾ 2027 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ലക്ഷ്യം; റിട്ടേണുകളിലെ പൊരുത്തക്കേടുകൾ മൂലമുള്ള നോട്ടീസുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

ജിഎസ്ടി റിട്ടേണിലൂടെ തെറ്റായി അടച്ച പ്രളയ സെസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ വൈകിയെന്ന നികുതി വകുപ്പിന്റെ നിലപാട് കോടതി തള്ളി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

വകുപ്പ് ജീവനക്കാരെ പരിശീലിപ്പിച്ച് നികുതി ഫയലിംഗ് ജോലികൾ ഏൽപ്പിക്കാനുള്ള മുൻ നിർദേശം പിൻവലിച്ചു; ഭാഗ്യക്കുറി ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവ്.

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ കോടതി ഇടപെടൽ; ഓഡിറ്റ് കാലാവധി സംബന്ധിച്ച നികുതിദായകന്റെ വാദം അംഗീകരിച്ചില്ല.

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

എരുമേലി പേട്ടതുള്ളലിലെ ചെണ്ടമേളത്തിന് ₹50-നു പുറമേ 18% ജിഎസ്ടി ഈടാക്കണമെന്ന ആവശ്യം തള്ളി; നികുതി അടയ്ക്കാനുള്ള ബാധ്യതയും ഉപഭോക്താവിൽനിന്ന് അത് ഈടാക്കാനുള്ള അവകാശവും വ്യത്യസ്തമെന്ന് കോടതി.

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ താൽക്കാലികമായി നികുതി സ്വീകരിക്കാം; വില്ലേജ് ഓഫീസർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം.

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

Loading...