ഇന്റെർവ്യൂനെ എങ്ങനെ അഭിമുഖീകരിക്കാം

ഇന്റെർവ്യൂനെ എങ്ങനെ അഭിമുഖീകരിക്കാം

ജോലിയിൽ പ്രവേശിക്കുന്ന ആളുടെ  കഴിവുകള്‍ മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന് വിലയിരുത്താനുമാണ് ഒരു ഇന്‍റര്‍വ്യൂ (അഭിമുഖപരീക്ഷ) യിലൂടെ ശ്രമിക്കുന്നത്. സ്വന്തം കഴിവുകള്‍ ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ് അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക. ഇന്‍റര്‍വ്യൂ തുടങ്ങുന്ന ആദ്യ മിനുട്ടുകളാണ്  ഏറ്റവും നിര്‍ണായകമായത്. എന്തിനൊക്കെ ഉത്തരം നല്‍കുന്നുവെന്നതിനെക്കാള്‍ എങ്ങനെ ഉത്തരം നല്‍കുന്നുവെന്നതാണ് വിലയിരുത്തപ്പെടുക എന്നത് പലപ്പോഴും ഉദ്യോഗാര്‍ഥികള്‍ മറന്നുപോകുന്നു. ഏറെ കഴിവുകളുണ്ടാകുന്നതിലല്ല, കഴിവുകള്‍ അവസരോചിതം പ്രകടിപ്പിക്കാന്‍ കഴിയുകയെന്നതാണ് ഇവിടത്തെ മിടുക്ക്.

തയാറെടുപ്പ്, പരിശീലനം, അവതരണം - ഈ മൂന്ന് ഘടകങ്ങളാണ് ഇന്‍റര്‍വ്യൂവിൽ   വിജയിക്കാനുള്ള രഹസ്യം.

അഭിമുഖങ്ങള്‍ക്ക് തയാറാകുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ചോദിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കുക എന്നുള്ളതാണ്. പ്രസ്തുത തൊഴില്‍മേഖലയെയും കമ്പനി/സ്ഥാപനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതും അതുവഴി ചോദ്യങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുന്നതും ഗുണം ചെയ്യും.  ഇന്‍റര്‍വ്യൂ സമയത്ത് കമ്പനി/സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്തരങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതും നല്ലതാണ്. കമ്പനി വെബ്സൈറ്റ് സന്ദര്‍ശിക്കുകയും സ്ഥാപനത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുകയും ചെയ്യുക.

എങ്ങനെ ഒരുങ്ങണം

 പേപ്പറും പേനയും കൈയില്‍ കരുതുക. റെസ്യൂമേയുടെ ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ ഉണ്ടെന്ന് നേരത്തേ ഉറപ്പാക്കുക. ആദ്യകാഴ്ചയില്‍ത്തന്നെ ഒരാള്‍ വിലയിരുത്തപ്പെടും. നിങ്ങള്‍ എന്തു വസ്ത്രം ധരിക്കുന്നു, എങ്ങനെ നടക്കുന്നു, എങ്ങനെ പെരുമാറുന്നു, സംസാരിക്കുന്നു എന്നതിലെല്ലാം നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കും. വസ്ത്രധാരണരീതി വളരെ പ്രധാനപ്പെട്ട ഘടകമാണ്. മാന്യമായ വേഷം തെരഞ്ഞെടുക്കുക, ഇണങ്ങുന്നതും. ഏതുതരം ജോലിയാണെന്നതും വസ്ത്രം തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകഘടകമാണ്. ഹെയര്‍സ്റ്റൈലിലും വസ്ത്രധാരണത്തിലും ചമയങ്ങളിലും (make up) പരമാവധി മാന്യത പുലര്‍ത്താന്‍ ശ്രമിക്കുക, കഴിയുന്നത്ര ലളിതമാക്കുക. ആഭരണങ്ങള്‍ പരമാവധി കുറക്കുക. ശരീരത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളില്‍ പച്ച കുത്തുന്നതും പ്രതികൂലഫലമാണുണ്ടാക്കുക. വൃത്തി അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഘടകമാണെന്ന് . ഷേവ് ചെയ്യാത്ത മുഖവും അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ് ഉണ്ടാക്കില്ല. റെസ്യൂമേയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു പോര്‍ട്ട്ഫോളിയോ തയാറാക്കുക.

കൃത്യനിഷ്ഠ

സമയത്തിന് പത്തു  മിനിറ്റ് മുമ്പെങ്കിലും ഇന്‍റര്‍വ്യൂ സ്ഥലത്തത്തൊന്‍ നോക്കുക. അവസാന നിമിഷം ഓടിപ്പിടിച്ച് എത്തുമ്പോള്‍ അതുവരെ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വെറുതെയാകും. ഇന്‍റര്‍വ്യൂ മുറിയില്‍ പ്രവേശിക്കുംമുമ്പ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് അല്ലെങ്കില്‍ സൈലന്‍റ് ആക്കാന്‍ ശ്രദ്ധിക്കുക.

ആത്മവിശ്വാസം

ഇന്‍റര്‍വ്യൂവിനത്തെുമ്പോള്‍ മനസ്സ് ശാന്തമാക്കുക. ഇന്‍റര്‍വ്യൂവിന് പ്രവേശിക്കുമ്പോള്‍ ചോദ്യകര്‍ത്താക്കളെ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്യാന്‍ ശ്രമിക്കുക. ഹസ്തദാനം ചെയ്യുക. ബോര്‍ഡില്‍ വനിതകളുണ്ടെങ്കില്‍ അവരെ ആദ്യം അഭിവാദ്യം ചെയ്യുക. എല്ലായ്പോഴും മുഖത്ത് ഒരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കുക. ചോദ്യങ്ങള്‍ പൂര്‍ണമായി ശ്രദ്ധിച്ചശേഷം സമാധാനപൂര്‍വം ഉത്തരം നല്‍കുക. ചാടിക്കയറി ഉത്തരം നല്‍കാന്‍ ശ്രമിച്ച് തെറ്റിപ്പോകാനോ ചോദ്യം മറന്നുപോകാനോ ഇടയാക്കരുത്. ഉത്തരങ്ങള്‍ കൃത്യവും വ്യക്തവുമായിരിക്കാന്‍ ശ്രദ്ധിക്കുക. വലിച്ചുനീട്ടാതിരിക്കുക. ഉത്തരങ്ങളിലൂടെ നിങ്ങളുടെ അറിവ്, പ്രവൃത്തിപരിചയം, കഴിവുകള്‍ എന്നിവയെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാകണം. എന്തുകൊണ്ട് നിങ്ങളെ തെരഞ്ഞെടുക്കണമെന്നതിനുള്ള ഉത്തരമായിരിക്കണം നിങ്ങളുടെ മറുപടികള്‍. ജോലിക്ക് നിങ്ങള്‍ അനുയോജ്യരാണെന്ന് തെളിയിക്കുന്ന കുറഞ്ഞത് മൂന്നു പോയന്‍റുകളെങ്കിലുമായി ഇന്‍റര്‍വ്യൂവിന് പുറപ്പെടുക. എന്തുകൊണ്ടാണ് നിങ്ങള്‍ ഈ കമ്പനിയെയും ജോലിയെയും ഇഷ്ടപ്പെടുന്നതെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അവസരമുണ്ടാക്കുക.

ശരീരഭാഷ

സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍ ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ചോദ്യകര്‍ത്താവുമായി കണ്ണില്‍നോക്കി സംസാരിക്കുക.  സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്. അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്‍െറ സൂചനയായി അവര്‍ കരുതും. അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. പെട്ടെന്ന് ഉത്തരം നല്‍കാന്‍ കഴിയില്ളെങ്കില്‍ ചോദ്യകര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെടാം. ചോദ്യം കൃത്യമായില്ളെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും മടിക്കേണ്ടതില്ല.

ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്‍റര്‍വ്യൂ നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്. ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് നന്ദി പറയാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നല്ലത്. മുറിയില്‍നിന്നിറങ്ങുമ്പോള്‍ തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്.

Also Read

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

അതിഥി കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

മെഡിക്കൽ വാല്യൂ ട്രാവൽ:  വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിനുള്ള "വൺ-സ്റ്റോപ്പ്" പോർട്ടൽ

മെഡിക്കൽ വാല്യൂ ട്രാവൽ: വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിനുള്ള "വൺ-സ്റ്റോപ്പ്" പോർട്ടൽ

മെഡിക്കൽ വാല്യൂ ട്രാവൽ (MVT)-യുടെ ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ - വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിന് വികസിപ്പിച്ച "വൺ-സ്റ്റോപ്പ്" പോർട്ടൽ

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവ്

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള 81 നഗരങ്ങളിൽ/പട്ടണങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച്‌ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

Loading...