എടിഎമ്മുകളിൽ വലിയ മാറ്റങ്ങൾ വരുന്നു, കാര്‍ഡില്ലാതെയും പണം പിൻവലിക്കാം!

എടിഎമ്മുകളിൽ  വലിയ മാറ്റങ്ങൾ വരുന്നു, കാര്‍ഡില്ലാതെയും പണം പിൻവലിക്കാം!

എടിഎം ഉപയോഗച്ചെലവുകള്‍ കുറച്ച്‌, സൗകര്യം കൂട്ടാന്‍ വൈറ്റ് ലേബല്‍ എടിഎം കോബ്രാന്‍ഡിംഗ് മോഡലിനു കീഴില്‍ 1500 എടിഎമ്മുകള്‍ക്ക് കരാര്‍. എടിഎം നെറ്റ്‌വര്‍ക്കായ ഇന്‍ഡികാഷ് എന്ന ടാറ്റാ കമ്യൂണിക്കേഷന്‍സ് പേമെന്റ് സൊല്യൂഷന്‍സ് ലിമിറ്റഡിന്റേതാണ് സംവിധാനം. 8000 ത്തിലധികം എടിഎമ്മുകളുള്ള നെറ്റ്‌വര്‍ക്ക് വിവിധ ബാങ്കുകള്‍ക്ക് വിനിയോഗിക്കാം. പൊതു, സ്വകാര്യ, സഹകരണ ബാങ്കുകള്‍ക്കും ചെറുകിട ബാങ്കുകള്‍ക്കും പേമെന്റ് ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ക്കും വിനിയോഗിക്കാവുന്നതാണ് സംവിധാനമെന്ന് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് സിഇഒ സഞ്ജീവ് പട്ടേല്‍ പറഞ്ഞു. അതിനിടെ, കാര്‍ഡ് ഇല്ലാതെ എടിഎമ്മുകളിലൂടെ പണം പിന്‍വലിക്കുന്നതിനുള്ള യോനോ ക്യാഷ് സംവിധാനം എസ്ബിഐ അവതരിപ്പിക്കുന്നു. എസ്ബിഐയുടെ 16,500 ത്തലധികം എടിഎമ്മുകളിലൂടെ ഈ സേവനം ലഭിക്കും. യോനോ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ആറക്കമുള്ള യോനോ ക്യാഷ് പിന്‍ ഉണ്ടാക്കണം.

ഓരോ ഇടപാടിനും, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് റഫറന്‍സ് നമ്പര്‍ എസ്‌എംഎസ് ആയി ലഭിക്കും. ഇതുരണ്ടും ഉപയോഗിച്ച്‌ എടിഎമ്മില്‍നിന്ന് പണമെടുക്കാം. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ യോനോ വഴി എല്ലാ ഇടപാടുകളും ഒരൊറ്റ കുടക്കീഴിനുള്ളിലാക്കി ഒരു ഡിജിറ്റല്‍ ലോകമാണ് ലക്ഷ്യമെന്ന്, എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...