സഹകരണ ബാങ്ക് ഭരണത്തിൽ വൻ മാറ്റം: ഡയറക്ടർമാർക്ക് ആർബിഐയുടെ ബ്രേക്ക് ; ഇനി “സ്ഥിരം ഡയറക്ടർ” പദവി ഇല്ല

സഹകരണ ബാങ്ക് ഭരണത്തിൽ വൻ മാറ്റം: ഡയറക്ടർമാർക്ക് ആർബിഐയുടെ ബ്രേക്ക് ; ഇനി “സ്ഥിരം ഡയറക്ടർ” പദവി ഇല്ല

ന്യൂഡൽഹി: സംസ്ഥാന, ജില്ലാ, അർബൻ സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ സേവനകാലാവധി അനിയന്ത്രിതമായി നീളുന്നത് തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ ചട്ടഭേദഗതി പ്രാബല്യത്തിൽ കൊണ്ടുവന്നു. പുതിയ വ്യവസ്ഥ പ്രകാരം ഒരു ഡയറക്ടർക്ക് ഒരു ബാങ്കിൽ തുടർച്ചയായി പരമാവധി 10 വർഷം മാത്രമേ സേവനം അനുഷ്ഠിക്കാൻ കഴിയൂ.

10 വർഷം പൂർത്തിയാക്കിയ ശേഷം കുറഞ്ഞത് 3 വർഷം ‘കൂളിങ് ഓഫ് പീരിയഡ്’ പാലിച്ചാൽ മാത്രമേ അതേ ബാങ്കിൽ വീണ്ടും ഡയറക്ടറായി നിയമിക്കപ്പെടാൻ സാധിക്കൂ. ഈ മൂന്ന് വർഷക്കാലയളവിൽ ബാങ്കിന്റെ ഭരണകാര്യങ്ങളിലോ തീരുമാനങ്ങളിലോ സ്വാധീനം ചെലുത്താൻ പാടില്ലെന്നും ആർബിഐ നിർദേശിക്കുന്നു. ബാങ്ക് അംഗമോ അക്കൗണ്ട് ഉടമയോ എന്ന നിലയിൽ മാത്രമേ ബന്ധം തുടരാൻ അനുമതിയുള്ളു.

കുറഞ്ഞ ഇടവേള എടുത്ത് വീണ്ടും ഡയറക്ടർ സ്ഥാനത്ത് തുടരാനുള്ള സാധ്യതയും പുതിയ ചട്ടം വഴി ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിൽ താഴെയുള്ള ഇടവേളയാണ് എടുക്കുന്നതെങ്കിൽ, അതിന് മുൻപും ശേഷവുമുള്ള കാലയളവ് തുടർച്ചയായ സേവനമായി കണക്കാക്കും. ഇതോടെ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് ദീർഘകാലം ഒരേ ബാങ്കിന്റെ നിയന്ത്രണം കൈവശം വച്ചിരുന്ന പ്രവണതയ്ക്ക് നിയന്ത്രണം വരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, ഒരു ബാങ്കിലെ ഡയറക്ടർ പദവിയിൽ നിന്ന് മാറിനിൽക്കുന്ന വ്യക്തിക്ക് മറ്റൊരു ബാങ്കിന്റെ ബോർഡിൽ നിയമനം ലഭിക്കുന്നതിന് ഈ ‘കൂളിങ് ഓഫ്’ വ്യവസ്ഥ ബാധകമാകില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2021ലെ ചട്ടപ്രകാരം ഡയറക്ടർമാരുടെ തുടർച്ചയായ സേവനപരിധി 8 വർഷമായിരുന്നു. പിന്നീട് 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയിലൂടെ അത് 10 വർഷമാക്കി ഉയർത്തിയിരുന്നു. ഇപ്പോഴത്തെ പുതിയ ചട്ടഭേദഗതിയോടെയാണ് നിർബന്ധിത ‘കൂളിങ് ഓഫ്’ വ്യവസ്ഥ കൂടി കർശനമായി നടപ്പിലാക്കുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

3000 ചാക്ക് യൂറിയ പിടിയിൽ; പ്ലൈവുഡ് മേഖലയിലേക്കുള്ള വഴിതിരിച്ചുവിടലാണോയെന്ന് അന്വേഷണം, ജി.എസ്.ടി ഇടപാടുകളും പരിശോധിക്കണം

3000 ചാക്ക് യൂറിയ പിടിയിൽ; പ്ലൈവുഡ് മേഖലയിലേക്കുള്ള വഴിതിരിച്ചുവിടലാണോയെന്ന് അന്വേഷണം, ജി.എസ്.ടി ഇടപാടുകളും പരിശോധിക്കണം

വ്യാവസായിക ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് പ്ലൈവുഡ്–വുഡ് പാനൽ വ്യവസായത്തിൽ ഉപയോഗിക്കുന്ന യൂറിയ

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

സംഘടനാ മാറ്റവും മറ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പരിശോധിക്കണമെന്ന ആവശ്യം

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

മെസി ഡീൽ: ‘ജി.എസ്.ടി ക്രമക്കേട് കണ്ടെത്തി, റെയ്ഡ് നിയമപരം’; മുഖ്യമന്ത്രി വിശദീകരിച്ചു, സെർച്ച് വാറന്റോടെയെന്ന് പൊലീസ്

വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകൾക്ക് ബയോമെട്രിക് പൂട്ടിട്ട് ഡൽഹി ഹൈക്കോടതി; കേരളത്തിലെ സ്ക്രാപ്പ് മേഖലയിലെ ‘ഓപ്പറേഷൻ പാം ട്രീ’യും വീണ്ടും ചർച്ചയിൽ

Loading...