രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നത്‍ വർധിച്ചുവെന്ന് ‍ സിബില്‍ - സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്

രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നത്‍ വർധിച്ചുവെന്ന് ‍ സിബില്‍ - സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്

കൊച്ചി: രാജ്യത്ത് വാണിജ്യ വായ്പകള്‍ അനുവദിക്കുന്നത്‍ വർധിച്ചുവെന്ന് ‍ സിബില്‍ - സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ വായ്പകളിലെ വളര്‍ച്ച 14.4 ശതമാനമാണ്. 111.1 ലക്ഷം കോടിയാണ് ഇക്കാലയളവില്‍ വായ്പ നല്‍കിയത്. എംഎസ്എംഇ വായ്പ 25.2 ലക്ഷം കോടിയാണ്. എംഎസ്എംഇ സ്ഥാപനങ്ങള്‍ക്കും, വ്യക്തിഗത സംരംഭങ്ങള്‍ക്കുമായി നല്‍കിയ വായ്പ ഉള്‍പ്പെടെയാണിത്. ഈ രംഗത്തുള്ള കിട്ടാക്കടത്തിന്റെ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. 2018 ജൂണിലവസാനിച്ച പാദത്തിലെ കിട്ടാക്കടം 20 ശതമാനമായിരുന്നെങ്കില്‍ ഡിസംബറിലിത് 19 ശതമാനമാണ്.

7 ദശലക്ഷം ബിസിനസ് സ്ഥാപനങ്ങളുടെ കണക്കെടുപ്പിലൂടെയാണ് എംഎസ്എംഇ പള്‍സ് പാദ അവലോകനം നടത്തുന്നത്. ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, എച്ച്എഫ്‌സികള്‍, സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവിടങ്ങളിലെ വായ്പകളുടെ കൃത്യമായ വിവരങ്ങള്‍ വെച്ച് കണക്കുകള്‍ പുതുക്കാറുമുണ്ട്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

Loading...