ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ തയ്യാറാകണം: ജില്ലാ കളക്ടര്‍

ഇ-ഓഫീസ് സംവിധാനം വിജയകരമായി  നടപ്പാക്കാന്‍ ഭരണസമിതികള്‍ തയ്യാറാകണം:  ജില്ലാ കളക്ടര്‍

Ernakulam :- ഇ-ഓഫീസ് സംവിധാനം വിജയകരമായി നടപ്പാക്കാന്‍ ഭരണസമിതികള്‍ സന്നദ്ധത കാണിക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    ഇ-ഓഫീസ് സംവിധാനം നടപ്പാക്കുന്നതോടെ ഓഫീസുകളുടെ സ്ഥല സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്താന്‍ സാധിക്കും. അതോടൊപ്പം ഫയലുകളുടെ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടും. ഇ-ഓഫീസ് സംവിധാനം മികച്ച രീതിയില്‍ ഉപയോഗിച്ചാല്‍ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഫയലുകളെ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി വിലയിരുത്താന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഫയല്‍ അദാലത്ത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇ-ഓഫീസ് വഴി എളുപ്പത്തില്‍ നടത്താന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പഞ്ചായത്ത് ഉപ ഡയറക്ടര്‍ വി.പി ജോയ് അധ്യക്ഷത വഹിച്ചു.

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും തദ്ദേശ സ്ഥാപന അധ്യക്ഷര്‍ക്കും ഡിജിറ്റലായി ലഭ്യമാക്കുന്നതിനും സേവനങ്ങള്‍ സുതാര്യമാക്കുന്നതിനുമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. പഞ്ചായത്ത് വകുപ്പും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സഹകരിച്ചാണ് സിസ്റ്റം വികസിപ്പിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമാകുന്ന ഇരുന്നൂറിലധികം സേവനങ്ങളും അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദേശങ്ങളും ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും. ഫയലുകളുടെ മുന്‍ഗണന തീരുമാനിക്കുന്നതിനും ഫയലുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ഡയറക്ടറേറ്റിലും വിലയിരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. എറണാകുളം ജില്ലയില്‍ ആദ്യഘട്ടത്തില്‍ 11 ഗ്രാമപഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ 15 ഗ്രാമപഞ്ചായത്തുകളിലും നിലവില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കിയിട്ടുണ്ട്.

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...