റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും

റഷ്യയുടെ സ്വന്തം കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇനി ഇന്ത്യയിലും നിര്‍മിക്കും

പ്രസിദ്ധമായ കലാഷ്‌നിക്കോവ് റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി വരുന്നു. അതും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സര്‍ക്കാരുമായി കേന്ദ്രഭരണകൂടം ധാരണയിലെത്തി. 7.5 ലക്ഷം കലാഷ്‌നിക്കോവുകളാണ് അമേത്തിയിലെ കോര്‍വ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കുക. 7.62X39 എംഎം കാലിബറുള്ള എകെ 203 തോക്കുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് ധാരണ. 

പ്രസിദ്ധമായ എകെ 47 തോക്കുകളുടെ ചെറിയ വകഭേദമാണിത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഫെബ്രുവരി 15ന് ഇരുവിഭാഗവും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ലോകസഭാ വിജ്ഞാപനത്തിന്റെ മുമ്ബ് കോര്‍വ ആയുധ നിര്‍മാണ ശാലയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തി ഫെബ്രുവരി 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എകെ 203 നിര്‍മാണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സൈന്യത്തില്‍ നിന്ന് ഒരു മേജര്‍ ജനറലിന്റെ സേവനം ഫാക്ടറിയില്‍ ലഭ്യമാക്കും. പദ്ധതിക്ക് ആകെ 12,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയും റഷ്യയും പൊതുവായി അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇവിടെ നിര്‍മിക്കുന്ന തോക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനവും ഇരുവിഭാഗവും അംഗീകരിച്ചിരുന്നു.

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മാകൃകയിലാണ് ഇവയുടെയും വിപണനം സാധ്യമാവുക. പാകിസ്താന്‍, ചൈനീസ് അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് നല്‍കുന്നതിനാണ് പുതിയ കലാഷ്‌നിക്കോവ് റൈഫുകള്‍ ഇന്ത്യ നിര്‍മിക്കുന്നത്. നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമാണ് ഇവ നല്‍കുക. നേരത്തേ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് റൈഫിള്‍ വികസിപ്പിക്കാനായിരുന്നു റഷ്യയിലെ കലാഷ്‌നിക്കോവ് കണ്‍സേണിന്റെ നീക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുമായാണ് കരാറില്‍ ഒപ്പുവയ്‌ക്കേണ്ടതെന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്. റഫേല്‍ വിമാന ഇപാടില്‍ ദസോള്‍ട്ട് ഏവിയേഷന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കരാര്‍ നല്‍കിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...