സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ നേരിടാനുള്ള "Never Me" പദ്ധതിക്ക് സംസ്ഥാനത്ത് അടുത്ത മാസം തുടക്കമാകും

സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ നേരിടാനുള്ള "Never Me" പദ്ധതിക്ക് സംസ്ഥാനത്ത് അടുത്ത മാസം തുടക്കമാകും
കോളേജുകളും സ്കൂളുകളും കേന്ദ്രികരിച്ചുള്ള സ്ത്രീ സുരക്ഷാ ബോധവത്ക്കരണ പരിപാടിയാണ് "നെവർ മി" പദ്ധതി.
"ഞാനാണെന്റെ കാവൽക്കാരി" എന്ന സന്ദേശം പെൺകുട്ടികൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫസർ മോനമ്മ കൊക്കാടിൻറെ കോ ഓർഡിനേഷനിൽ "നെവർ മി" പദ്ധതി നടപ്പിലാക്കുന്നത്. ലൈംഗികാതിക്രമങ്ങൾക്കിരയാകാതിരിക്കാൻ പെൺകുട്ടികളെ പരിശീലിപ്പിക്കുന്ന വിവിധ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. സ്കൂളുകളിലും കോളേജുകളിലും "നെവർ മി" പദ്ധതി നടപ്പിലാക്കാൻ അധ്യാപകരുടെയും മാതാപിതാക്കളെയും കൂട്ടായ്മ രൂപീകരിച്ചു.
അതിക്രമങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കും ഇരയായ സ്ത്രീകൾ "മീറ്റ് ടൂ" യിലൂടെ ലോകത്തോട് വിളിച്ചു പറയുന്ന ഒരു ഗതികേടിൽ നിന്ന് മാറ്റം വരുവാനും കൂടാതെ ഇതൊന്നും സംഭവിക്കാതിരിക്കുവാൻ പെൺകുട്ടികളുടെ ഉള്ളിലേക്ക് കടത്തി വിടുന്ന ഒരു വലിയ തീജ്വാലയാണ് "നെവർ മി" എന്നും ഇതിനുള്ള തുടക്കം കേരളത്തിലാണെങ്കിലും ലോകമെമ്പാടുമുള്ള സ്ത്രീകളിലേക്ക് ആശയം പ്രചരിപ്പിക്കുമെന്നും മോനമ്മ കൊക്കാട് പറഞ്ഞു . ലോഗോ പ്രകാശനം കൊച്ചിൻ മേയർ സൗമിനി ജെയിൻ നടത്തി.പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂണിൽ നടക്കും
#Never me