ട്രെയിന്‍ പുറപ്പെടുന്ന സമയത്തും ഒഴിവുള്ള സീറ്റുകളും ബര്‍ത്തുകളും യാത്രക്കാര്‍ക്ക് അറിയാനും ബുക്കുചെയ്യാനും പുതിയ സംവിധാനം നിലവില്‍ വന്നു

ട്രെയിന്‍ പുറപ്പെടുന്ന സമയത്തും ഒഴിവുള്ള സീറ്റുകളും ബര്‍ത്തുകളും യാത്രക്കാര്‍ക്ക് അറിയാനും ബുക്കുചെയ്യാനും പുതിയ സംവിധാനം നിലവില്‍ വന്നു

ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേയില്‍ പുതിയ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ എന്നിവ ഇതിലൂടെ അറിയാന്‍ കഴിയും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ മുഖേനയും ബുക്ക് ചെയ്യാനാകും. നിലവില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ചാര്‍ട്ട് തയ്യാറാക്കിയശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുകളെകുറിച്ച്‌ അറിയാനാകുമായിരുന്നുള്ളൂ. തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് തയ്യാറാക്കുന്ന ആദ്യ ചാര്‍ട്ടിലെ വിവരങ്ങള്‍ അപ്പോള്‍തന്നെ ലഭ്യമാകും. പുതിയ ബുക്കിങ്ങുകളുടെ അടിസ്ഥാനത്തില്‍ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് രണ്ടാം ചാര്‍ട്ട് തയ്യാറാക്കും. ആദ്യ ചാര്‍ട്ടിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്ബോഴുണ്ടാകുന്ന ഒഴിവുകള്‍, പുതിയ ബുക്കിങ്ങുകള്‍ എന്നിവ രണ്ടാം ചാര്‍ട്ടിലുണ്ടാകും. ഇതോടെ ട്രെയിന്‍ പുറപ്പെടുന്ന സമയത്തും ഒഴിവുള്ള സീറ്റുകള്‍ നോക്കി ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നു. ഇത് റെയില്‍വേയ്ക്കും യാത്രക്കാര്‍ക്കും ഏറെ ഗുണകരമായ സംവിധാനമാണ്.

Also Read

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

സാമുദായിക രാഷ്ട്രീയ ഇടപെടലുകൾക്കെതിരെ പ്രൊഫഷണൽ കൂട്ടായ്മ; അഡ്വ.കെ..എസ്. ഹരിഹരന്റെ വിമർശനം ശക്തം

അഭിഭാഷകരുടേയും പ്രൊഫഷണലുകളുടേയും കൂട്ടായ്മയിൽ വ്യാപക ചർച്ച; പുതിയ നിയമനീക്കങ്ങൾക്ക് സാധ്യത

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

Loading...