എഴുപുന്ന കളിസ്ഥലം ഭൂമി വിവാദം: മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശ വകുപ്പ് മന്ത്രിയും റിപ്പോർട്ട് തേടി : പഞ്ചായത്ത് ഓഫീസിനു മുന്നിൽ ബിജെപി ധർണ്ണ ഫെബ്രുവരി 26ന്

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ Project No.184/2025-26 പ്രകാരം കളിസ്ഥലം നിർമ്മാണത്തിനായി ഭൂമി വാങ്ങിയ നടപടിയിൽ ഉയർന്ന അഴിമതി ആരോപണങ്ങൾ ഗൗരവമേറിയ ഘട്ടത്തിലേക്ക് കടക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD) മന്ത്രിയുടെ ഓഫീസും പഞ്ചായത്തിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി സ്ഥിരീകരിച്ച വിവരം ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് പഞ്ചായത്തിൽ ആഭ്യന്തര അന്വേഷണം നടത്തി സമഗ്ര റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്ന നിർദേശമാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം.
അഴിമതി നടന്നതായി ആരോപിച്ച് എഴുപുന്ന റസിഡൻസ് വെൽഫെയർ സൊസൈറ്റി വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. പരാതി സ്വീകരിച്ചതായി വിജിലൻസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇത് വിഷയത്തിന്റെ ഗൗരവം സംസ്ഥാനതലത്തിൽ പരിഗണിക്കപ്പെടുന്നതിന്റെ സൂചനയായി കാണപ്പെടുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നാണ് സൂചന. പൊതുധന വിനിയോഗവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിയമപരമായും ഭരണപരമായും പരിശോധനകൾ ശക്തമാകാൻ സാധ്യതയുണ്ട്.
2025–26 വാർഷിക പദ്ധതി പ്രകാരം ഭൂമി വാങ്ങുന്നതിനാണ് നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ യോഗ തീരുമാനങ്ങൾ പ്രകാരം സർവ്വേ നമ്പർ 313/24 ലെ 18.62 ആർ ഭൂമി മാത്രമാണ് വാങ്ങേണ്ടതായിരുന്നത്.
പ്രസ്തുത ഭൂമി നിലം ആയതിനാൽ രജിസ്റ്റർ ചെയ്ത രേഖയിൽ അധികമായി അനുവാദമില്ലാത്ത 313/2 ലെ 40 ചതുരശ്ര മീറ്റർ പുരയിടം ഭൂമിയും ഉൾപ്പെടുത്തി എല്ലാ ഭൂമിയും പുരയിടം ആണെന്ന് രേഖകളിൽ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായതെന്ന് സൊസൈറ്റി ആരോപിക്കുന്നു. ഇതിന് പഞ്ചായത്ത് യോഗ തീരുമാനം ഇല്ലെന്നും ബന്ധപ്പെട്ട അനുമതികളും ഇല്ലെന്നും പരാതിയിൽ പറയുന്നു.
തഹസിൽദാർ നിശ്ചയിച്ച വില 36 ലക്ഷം ആയിരിക്കെ പഞ്ചായത്ത് 30 ശതമാനം വർദ്ധനവ് നൽകി 50ലക്ഷം രൂപയോളം അനുവദിച്ചതും സംശയാസ്പദമാണെന്ന് സൊസൈറ്റി ആരോപിക്കുന്നു. ഭൂമിയുടെ യഥാർത്ഥ വില ഏകദേശം സെന്റിന് ഇരുപതിനായിരം രൂപ കണക്കിൽ ₹8 ലക്ഷം മാത്രമാണെന്നും, അമിത വില നിർണയം നടത്തി പൊതുധനം നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഈ തീരുമാനത്തിന് മുൻ ഭരണസമിതിയിലെ 16 അംഗങ്ങളിൽ 11 അംഗങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു.
നിലവിലെ എഴുപുന്ന പഞ്ചായത്ത് പ്രസിഡൻ്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, മുൻ മെമ്പറും നിലവിലെ LC സെക്രട്ടറിയും ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നു.
പരാതിയിൽ ഏറ്റവും ഗൗരവമായി ഉന്നയിക്കുന്ന കാര്യം തുക കൈമാറ്റവുമായി ബന്ധപ്പെട്ടതാണ്. പഞ്ചായത്തിൽ നിന്ന് ₹50 ലക്ഷം രൂപ സ്ഥലം ഉടമയുടെ പേരിൽ ട്രാൻസ്ഫർ ചെയ്തതിനു പിന്നാലെ, അതിൽ നിന്ന് 25 ലക്ഷം രൂപ ഭരണസമിതി അംഗത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റി അഴിമതി നടത്തിയതായാണ് സൊസൈറ്റിയുടെ ആരോപണം.
ആലപ്പുഴ ജില്ലയിലെ എരമല്ലൂരിൽ ശാഖയുള്ള ഇന്ത്യൻ ബാങ്കിലൂടെയാണ് ഈ കൈമാറ്റം നടത്തിയിട്ടുള്ളത്. ഭരണസമിതി അംഗവും പഞ്ചായത്ത് പ്രസിഡണ്ടും എഴുപുന്ന പഞ്ചായത്തിലെ ഇപ്പോഴത്തെ സെക്രട്ടറിയും ചേർന്നാണ് ഭൂമി ആധാരം ചെയ്തു വാങ്ങിയിട്ടുള്ളത്.
ഭൂമിയുടെ സ്വഭാവം “നിലം” ആയിരിക്കെ രേഖകളിൽ മാറ്റം വരുത്തിയതായും, അനുമതി ലംഘിച്ചാണ് നടപടി നടത്തിയതെന്നും സൊസൈറ്റി ആരോപിക്കുന്നു.
വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു
ഇതിനിടെ, ഭൂമി വാങ്ങൽ നടപടിയിൽ ഏകദേശം ₹25 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ബി.ജെ.പി എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒന്നാം വാർഡിലുള്ള എഴുപുന്ന വടയ്ക്കാ കത്ത് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ ഭൂമി തിടുക്കത്തിൽ വാങ്ങിയതായും, 2025-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലയളവിൽ തന്നെ നടപടികൾ വേഗത്തിലാക്കിയതായും ആരോപിക്കുന്നു.
ഈ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമപരമായി ഉത്തരവാദികളാക്കണമെന്നാവശ്യപ്പെട്ട് 2026 ഫെബ്രുവരി 26-ാം തീയതി (വ്യാഴം) രാവിലെ 9.30ന് എഴുപുന്ന പാറായി പള്ളിയുടെ മുന്നിൽ നിന്ന് പ്രകടനത്തോടെ ആരംഭിച്ച് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമ്മേളനത്തോടെ സമാപിക്കുന്ന ധർണ്ണ നടത്തുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. “അഴിമതിമുക്ത എഴുപുന്ന” എന്ന മുദ്രാവാക്യത്തോടെയാണ് സമരം സംഘടിപ്പിക്കുന്നത്.
എഴുപുന്ന റസിഡൻസ് നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ സംസ്ഥാനതല ഇടപെടൽ ഉണ്ടായിരിക്കുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സംബന്ധിച്ച് സർക്കാർ തീരുമാനം എടുക്കുമെന്നാണ് സൂചന.
ഇതിനോടൊപ്പം, വിജിലൻസ് & ആന്റി-കറപ്ഷൻ ബ്യൂറോ പരാതി സ്വീകരിച്ചിട്ടുള്ളതും അന്വേഷണ നടപടികൾ ആരംഭിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് രേഖകൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് അറിയുന്നു.
പഞ്ചായത്ത് അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/HXReky5Cl6FC8zKesMKwhk?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ
