സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

തിരുവനന്തപുരം: സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിലെ ജോയിന്റ് കമ്മീഷണർ തലത്തിൽ വ്യാപകമായ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നടത്തി സർക്കാർ ഉത്തരവിറക്കി. ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി റെഗുലർ സ്ഥാനക്കയറ്റം നൽകിയതിനൊപ്പം നിലവിലുള്ള 24 ജോയിന്റ് കമ്മീഷണർമാർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും നൽകി. നികുതി വകുപ്പ് 2026 ഒക്ടോബർ ഒന്നിന് പുറത്തിറക്കിയ സ.ഉ.(സാധാ) നം.777/2026/TAXES പ്രകാരമാണ് നടപടി.
₹1,07,800–1,60,000 ശമ്പള സ്കെയിലിലാണ് ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം. ഇരിങ്ങാലക്കുട ഓഡിറ്റ് ഡിവിഷനിലെ പി.എസ്. ശിവരാജനെ ജോയിന്റ് കമ്മീഷണർ (അപ്പീൽസ്), തൃശൂരായും, സംസ്ഥാന നികുതി കമ്മീഷണറുടെ ഓഫീസിലെ ലെന എസ്.-നെ തിരുവനന്തപുരം KVAT/AIT & STAT അഡീഷണൽ ബെഞ്ചിലെ ഡിപ്പാർട്ട്മെന്റൽ മെമ്പറായും നിയമിച്ചു. കോഴിക്കോട് ലോ ഓഫീസിലെ സരിത വി. വയനാട് ടാക്സ്‌പെയർ സർവീസസിലേക്കും, സുർജിത് സി.ആർ.കെ. കോട്ടയം ടാക്സ്‌പെയർ സർവീസസിലേക്കും, വീണ എ.ബി. പത്തനംതിട്ട ടാക്സ്‌പെയർ സർവീസസിലേക്കും, കണ്ണൂർ ഓഡിറ്റ് ഡിവിഷൻ-1ലെ ജയരാജ് കെ.പി. കണ്ണൂർ ടാക്സ്‌പെയർ സർവീസസിലേക്കും ജോയിന്റ് കമ്മീഷണർമാരായി സ്ഥാനക്കയറ്റത്തോടെ നിയമിക്കപ്പെട്ടു.
ജോയിന്റ് കമ്മീഷണർമാരുടെ സ്ഥലംമാറ്റത്തിലും പ്രധാനപ്പെട്ട മാറ്റങ്ങളുണ്ട്. തിരുവനന്തപുരം ടാക്സ്‌പെയർ സർവീസസിലെ മൻസൂർ എം.ഐ. തിരുവനന്തപുരം ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണറാകും. അവിടെനിന്ന് കിരൺ ലാൽ പി.എസ്. തിരുവനന്തപുരം ടാക്സ്‌പെയർ സർവീസസിലേക്ക് മാറും.
എറണാകുളം ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റിലെ പ്രമോദ് ബി. കൊല്ലം ഓഡിറ്റ് ജോയിന്റ് കമ്മീഷണറായും വയനാട് ടാക്സ്‌പെയർ സർവീസസിലെ ബിനിൽ കെ. എറണാകുളം ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മീഷണറായും നിയമിക്കപ്പെട്ടു. എറണാകുളം അപ്പീൽസിലെ ദീപ കെ.എൽ. എറണാകുളം ടാക്സ്‌പെയർ സർവീസസിലേക്കും കോട്ടയം അപ്പീൽസിലെ അനിൽ വി. നായർ എറണാകുളം ഓഡിറ്റ് ഹെഡ്ക്വാർട്ടേഴ്സിലേക്കും തിരുവനന്തപുരം ഓഡിറ്റിലെ ബാദുഷ എം. എറണാകുളം അപ്പീൽസിലേക്കും മാറും.
എറണാകുളം KVAT/AIT & ST അപ്ലേറ്റ് ട്രിബ്യൂണലിലെ ഡിപ്പാർട്ട്മെന്റൽ മെമ്പറായിരുന്ന ബിജോയ് ടി. നായർ കൊല്ലം ടാക്സ്‌പെയർ സർവീസസിലേക്കും പത്തനംതിട്ട ടാക്സ്‌പെയർ സർവീസസിലെ സജി എ. മിറാൻഡ എറണാകുളം അപ്പലേറ്റ് ട്രിബ്യൂണലിലെ ഡിപ്പാർട്ട്മെന്റൽ മെമ്പറായും നിയമിക്കപ്പെട്ടു.
കോട്ടയം ഓഡിറ്റിലെ സുലജ ജെ.എസ്. തിരുവനന്തപുരം ഓഡിറ്റിലേക്കും, ഇടുക്കി ടാക്സ്‌പെയർ സർവീസസിലെ ശ്രീബിന്ദു കെ. തിരുവനന്തപുരം അപ്പീൽസിലേക്കും, കൊല്ലം ഓഡിറ്റിലെ ആശാലത ജി.എസ്. കോട്ടയം ഓഡിറ്റിലേക്കും, കൊല്ലം ടാക്സ്‌പെയർ സർവീസസിലെ ബീന ഭാസ്കർ എസ്. കോട്ടയം അപ്പീൽസിലേക്കും സ്ഥലംമാറും.
ആലുവ ടാക്സ്‌പെയർ സർവീസസിലെ പ്രദീപ് കെ. കോട്ടയം KVAT/AIT & STAT അഡീഷണൽ ബെഞ്ചിലെ ഡിപ്പാർട്ട്മെന്റൽ മെമ്പറാകും. കോട്ടയം ടാക്സ്‌പെയർ സർവീസസിലെ സുനിൽകുമാർ ജെ. ഇടുക്കിയിലേക്കും കണ്ണൂർ ടാക്സ്‌പെയർ സർവീസസിലെ ബിനോമ ചർച്ചിൽ ആലുവയിലേക്കും മാറും.
തൃശൂർ ഓഡിറ്റിലെ രാജേഷ് ആർ. തൃശൂർ ടാക്സ്‌പെയർ സർവീസസിലേക്കും എറണാകുളം ഓഡിറ്റ് ഹെഡ്ക്വാർട്ടേഴ്സിലെ ബി.ആർ. വിജയമോഹൻ തൃശൂർ ഓഡിറ്റിലേക്കും തൃശൂർ ടാക്സ്‌പെയർ സർവീസസിലെ സുരേഷ് എ.വി. പാലക്കാട് ടാക്സ്‌പെയർ സർവീസസിലേക്കും നിയമിക്കപ്പെട്ടു.
കോഴിക്കോട് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റിലെ ശ്രീവത്സ ആർ.ഇ. മലപ്പുറം ടാക്സ്‌പെയർ സർവീസസിലേക്കും മലപ്പുറത്തുനിന്നുള്ള അബ്ദുൽ ലത്തീഫ് കെ. കോഴിക്കോട് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റിലേക്കും മാറും. കോഴിക്കോട് അപ്പീൽസിലെ സിനി സി.പി. കോഴിക്കോട് ടാക്സ്‌പെയർ സർവീസസിലേക്കും അവിടെയുള്ള അഭിലാഷ് പി.എ. കോഴിക്കോട് അപ്പീൽസിലേക്കും നിയമിക്കപ്പെട്ടു.
സംസ്ഥാന നികുതി കമ്മീഷണർ സെപ്റ്റംബർ 29-ന് സർക്കാരിന് നൽകിയ കത്തിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. സ്ഥാനക്കയറ്റങ്ങളും സ്ഥലംമാറ്റങ്ങളും ഒരുമിച്ച് നടപ്പാക്കിയതോടെ ടാക്സ്‌പെയർ സർവീസസ്, ഓഡിറ്റ്, അപ്പീൽസ്, ഇന്റലിജൻസ്-എൻഫോഴ്സ്മെന്റ്, അപ്പലേറ്റ് ട്രിബ്യൂണൽ തുടങ്ങിയ ജി.എസ്.ടി വകുപ്പിന്റെ പ്രധാന വിഭാഗങ്ങളിൽ വ്യാപകമായ ഉദ്യോഗസ്ഥ പുനഃക്രമീകരണമാണ് നിലവിൽ വന്നിരിക്കുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

