ആലുവയിൽ ഒരു ദിവസം ചരക്ക് ഇറക്കാം; വിൽപന കണ്ടെയ്ൻമെൻ്റ് സോണിൽ മാത്രം

എറണാകുളം: കണ്ടെയ്ൻമെൻറ് സോണിൽ തുടരുന്ന ആലുവ മാർക്കറ്റിലെ മൊത്തവ്യാപാരികൾക്ക്  ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളിൽ അവശ്യ സാധനങ്ങൾ ഇറക്കാൻ അനുമതി. ഇതിനായി പ്രത്യേക സമയം നിശ്ചയിച്ചു നൽകും. എന്നാൽ വ്യാപാരികൾക്ക് സാധനങ്ങൾ കണ്ടെയ്ൻമെൻറ് സോണിനു പുറത്തേക്ക് വിൽക്കാൻ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും കണ്ടെയ്ൻമെൻ്റ് പ്രദേശമായ തൊട്ടടുത്തുള്ള കീഴ്മാട് പഞ്ചായത്തിലും കടകളിൽ സാധനങ്ങൾ എത്തിക്കാം. മന്ത്രി വി.എസ്.സുനിൽകുമാർ ആലുവ എം എൽ എ അൻവർ സാദത്തും വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസി ലാ ണ് തീരുമാനം. നിലവിൽ മാർക്കറ്റിൽ ഉള്ള കാലിത്തീറ്റ ഉൾപ്പടെയുള്ള നാശം സംഭവിക്കാൻ സാധ്യതയുള്ള സാധനങ്ങൾ മാറ്റാൻ വ്യാപാരികൾക്ക് ഇന്നും ( 18-7)നാളെയും (19-7) സമയം നൽകി. പുലർച്ചെ അഞ്ചു മുതൽ ഒൻപതു വരെയുള്ള സമയം ഇതിനായി വിനിയോഗിക്കാം. വ്യാപാരികൾക്ക് ഓൺലൈൻ വഴിയോ ഫോൺ കോൾ വഴിയോ ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ എത്തിച്ചു കൊടുക്കാം. 

ഒരു കാരണവശാലും ആലുവ മാർക്കറ്റിലെ സാധനങ്ങൾ കണ്ടെയ്ൻമെൻ്റ് സോണിന് പുറത്ത് വിൽക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. രോഗവ്യാപന സാധ്യത തടയുകയാണ് മുഖ്യം. ആലുവ നിലവിൽ നിയന്ത്രണത്തിൽ തുടരുകയാണ്. കച്ചവടക്കാർ സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് , റൂറൽ എസ്.പി. കെ. കാർത്തിക് തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...