ഇന്ത്യയില്‍ ഏഴു ലക്ഷം കോടിയുടെ നിക്ഷേപത്തിന് സൗദിക്ക് താത്പര്യം

ഇന്ത്യയില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 കോടി ഡോളറിന്റെ [ഏഴു ലക്ഷം കോടി രൂപ] നിക്ഷേപം നടത്തുന്നതിന് താത്പര്യമുണ്ടെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇന്ത്യയില്‍ നടത്തുന്ന സന്ദര്‍ശത്തിനിടെയാണ് സൗദി രാജകുമാരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പാകിസ്ഥാനില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്റെ വികസനത്തിനായി 2000 കോടി ഡോളറിന്റെ സഹായം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ ശക്തമാക്കാന്‍ താത്പര്യമുണ്ടെന്ന് സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ അരാംകോ ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ്. റിലയന്‍സ് ഇന്ഡസ്ട്രീസുമായി സഹകരിക്കുന്നതിനാണ് കമ്ബനി ഒരുങ്ങുന്നത്. ഇന്ത്യയില്‍ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അടിസ്ഥാന സൗകര്യങ്ങള്‍, ഹൗസിങ്, ടൂറിസം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഭീകരാക്രമണങ്ങള്‍ തടയല്‍, സൈബര്‍ സുരക്ഷാ, തുടങ്ങിയ മേഖലകളിലും ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞു.

Also Read

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

രാജ്യത്ത് നിയന്ത്രിത വ്യാപാരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വസ്തുക്കളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

Loading...