തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

2025 മെയ് 9-ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി. നടപടികൾക്ക് തിരുവനന്തപുരം ടാക്സ് പേയർ സർവീസ് വിഭാഗത്തിലെ ഡെപ്യൂട്ടി കമ്മീഷണർ (അരിയർ റിക്കവറി), ശ്രീ. ഷഹിൻ ഷാ കെ.എ.എസ്. നേതൃത്വം നൽകി. ഈ ദിവസത്തെ നടപടികളുടെ ഭാഗമായി ₹5.58 ലക്ഷം രൂപ നികുതി കുടിശ്ശികയായി പിരിച്ചെടുത്തു.
ജി.എസ്.ടി ക്ക് മുമ്പുള്ള നികുതി കുടിശ്ശികയുള്ളവർക്കായി കേരള സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ജനറൽ ആംനസ്റ്റി സ്‌കീം 2025-ൽ ചേരുന്നതിനുള്ള അവസാന തീയതി 2025 ജൂൺ 30 ആണ് . റിക്കവറി നടപടികൾ ഒഴിവാക്കാൻ ആംനസ്റ്റി പദ്ധതിയുടെ ഗുണം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.