2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി.

2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി.

സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിനും സൂക്ഷിക്കുന്നതിനും വേണ്ട രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 

 ഇത് പ്രകാരം സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ആയതിനോടൊപ്പം ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്സ്പെയർ സർവീസസ് ഹെഡ്ക്വാർട്ടേഴ്‌സ്, തിരുവനന്തപുരം അപ്പ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം നടത്തുമ്പോൾ കരുതേണ്ടതാണ്.

ഒരു പെർമിറ്റ്‌ പ്രകാരം 75 ലിറ്റർ പെട്രോളിയം ഉത്പന്നങ്ങൾ മാത്രമേ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരാൻ സാധിക്കുകയുള്ളു. ഒരു വ്യക്തിക്ക് ആഴ്ചയിൽ ഒരു പെർമിറ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പെർമിറ്റിന്റെ കാലാവധി 3 ദിവസം ആയിരിക്കും. 

ഓയിൽ കമ്പനികൾക്ക് വേണ്ടി സംസ്ഥാനത്തിനകത്തേക്ക് കൊണ്ടുവരുന്ന പെട്രോളിയം ഉത്പന്നങ്ങൾക്കും പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വിൽപ്പനയ്ക്കായി കെ.ജി.എസ്.ടി. നിയമം 1963 പ്രകാരം രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾക്കും ടി നോട്ടിഫിക്കേഷൻ പ്രകാരമുള്ള പെർമിറ്റ് ആവശ്യമില്ല.

കൂടുതൽ വിവരങ്ങൾക്കും പെർമിറ്റിന് അപേക്ഷിക്കേണ്ട ഫോമിനുമായി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.keralataxes.gov.in ൽ നൽകിയിട്ടുള്ള വിജ്ഞാപനം നമ്പർ 5 /2025 - സ്റ്റേറ്റ് ടാക്സ് തീയതി 01/04/2025 കാണുക. ഈ വിജ്ഞാപനം 2025 ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....


Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...