100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ പരിശോധിക്കുമ്പോൾ, സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ സംസ്ഥാന ജിഎസ്‌ടി (SGST) വകുപ്പിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനോ നികുതി വരുമാനം ഉയർത്തുന്നതിനോ ലക്ഷ്യമിട്ട പ്രത്യേക പദ്ധതികളോ സമയബന്ധിത കർമ്മപരിപാടികളോ ഉൾപ്പെടുത്തിയതായി കാണുന്നില്ലെന്ന വിലയിരുത്തൽ നികുതി മേഖലയിലും വ്യാപാര രംഗത്തും ഉയരുന്നു.

പോർട്ടലിൽ വിവിധ വകുപ്പുകളിലായി നൂറുകണക്കിന് പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും GST Revenue, SGST, Commercial Taxes Department, Tax Leakage Prevention, GST Enforcement തുടങ്ങിയ വിഷയങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട പദ്ധതികളോ ലക്ഷ്യങ്ങളോ പൊതുവിവരങ്ങളിൽ വ്യക്തമായി പരാമർശിച്ചിട്ടില്ലെന്നാണ് പോർട്ടൽ പരിശോധിച്ചവർ ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിന്റെ സ്വന്തം നികുതി വരുമാനത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വകുപ്പാണ് സംസ്ഥാന ജിഎസ്‌ടി വകുപ്പ്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വരുമാന വർധന സർക്കാർ പ്രഖ്യാപിച്ച പ്രധാന ലക്ഷ്യങ്ങളിലൊന്നായിരിക്കെ, അതിനായുള്ള പ്രധാന വകുപ്പിന് 100 ദിന കർമ്മപദ്ധതിയിൽ വ്യക്തമായ പ്രവർത്തനപദ്ധതി ഇല്ലാത്തത് ശ്രദ്ധേയമാണെന്നാണ് വിലയിരുത്തൽ.

നിലവിൽ ജിഎസ്‌ടി വകുപ്പിൽ റിട്ടേൺ സ്ക്രൂട്ടിനി, ഓഡിറ്റ്, ഇന്റലിജൻസ്, അഡ്ജുഡിക്കേഷൻ, റീഫണ്ട് തീർപ്പാക്കൽ, നികുതി ചോർച്ച തടയൽ, ഡാറ്റാ അനലിറ്റിക്സ്, റിസ്ക് അസസ്മെന്റ്, ഡിജിറ്റൽ നിരീക്ഷണം തുടങ്ങിയ നിരവധി മേഖലകളിൽ വേഗത്തിലുള്ള ഇടപെടൽ ആവശ്യമാണ്. എന്നാൽ ഇവയിലൊന്നും 100 ദിന കർമ്മപദ്ധതിയിൽ പ്രത്യേക മുൻഗണന നൽകിയതായി പൊതുപോർട്ടലിൽ കാണുന്നില്ല.

നികുതി വിദഗ്ധരുടെ അഭിപ്രായത്തിൽ, ജിഎസ്‌ടി വകുപ്പിൽ സമഗ്ര പുനഃസംഘടന നടപ്പാക്കി ഓഡിറ്റ്, ഇന്റലിജൻസ്, അഡ്ജുഡിക്കേഷൻ വിഭാഗങ്ങളെ സജീവമാക്കുകയും, ഫയൽ തീർപ്പാക്കലിലെ കാലതാമസം ഒഴിവാക്കുകയും വേണം. ഓഡിറ്റ് വിഭാഗത്തിലെ Monitoring Committee Meeting (MCM) കൂടുതൽ ഫലപ്രദമാക്കി Draft Audit Report (DAR)-കൾ സമയബന്ധിതമായി Final Audit Report (FAR) ആക്കുന്നതിനും, വർഷങ്ങളായി തീർപ്പാകാതെ കിടക്കുന്ന ഓഡിറ്റ് ഫയലുകൾക്ക് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.

അതോടൊപ്പം, Return Scrutiny സമയബന്ധിതമായി പൂർത്തിയാക്കി നികുതിദായകർക്ക് പിഴവുകൾ തിരുത്താനുള്ള അവസരം ഉറപ്പാക്കുക, GST Refund അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുക, ഓണം സീസണിൽ പതിവായി നടത്തിവന്നിരുന്ന Festival e-Way Bill Enforcement Drive പുനരാരംഭിക്കുക, 2020-21 സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട Section 74 adjudication കേസുകൾ സമയപരിധിക്ക് മുമ്പ് തീർപ്പാക്കുക, Taxpayer Services (TPS) പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, AI അധിഷ്ഠിത ഡാറ്റാ അനലിറ്റിക്സ്, റിസ്ക് അസസ്മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പുതിയ സർകാർ അധികാരം ഏറ്റതിനുശേഷം വകുപ്പിലെ പ്രധാന തസ്തികകളിൽ മാറ്റം വരുത്തുന്നതിനുള്ള കാലതാമസം ദീർഘകാലം തുടരുന്നതും പല ഭരണനടപടികളെയും ഇപ്പൊൾ തന്നെ ബാധിച്ചുവെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. പ്രധാന ഭരണതസ്തികകളിൽ സമയബന്ധിത നിയമനങ്ങൾ നടത്തി വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നാണ് നികുതി മേഖലയിലെ അഭിപ്രായം.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വരുമാന വർധന ലക്ഷ്യങ്ങളും ഡിജിറ്റൽ ഭരണപരിഷ്‌കാരങ്ങളും വിജയകരമായി നടപ്പാക്കുന്നതിന് ജിഎസ്‌ടി വകുപ്പിന്റെ കാര്യക്ഷമത നിർണായകമാണെന്നതിനാൽ, 100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടി വകുപ്പിനായി പ്രത്യേക പ്രവർത്തനപദ്ധതിയും സമയബന്ധിത ലക്ഷ്യങ്ങളും ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് വിവിധ മേഖലകളിൽ നിന്ന് ഉയരുന്നത്.

കുറിപ്പ്: ഈ വിലയിരുത്തൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതി പോർട്ടലിൽ (https://100days.kerala.gov.in/) പൊതുജനങ്ങൾക്ക് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. പോർട്ടലിൽ ഭാവിയിൽ പുതിയ പദ്ധതികളോ വിശദാംശങ്ങളോ ഉൾപ്പെടുത്തിയാൽ ഈ വിലയിരുത്തലിലും മാറ്റം വന്നേക്കാം.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

Loading...