കേരള ജി.എസ്.ടി വകുപ്പിൽ നിർണായക നിയമനം; സ്പെഷ്യൽ കമ്മീഷണറായി അനു കുമാരി ഐ.എ.എസ്

തിരുവനന്തപുരം: കേരള സംസ്ഥാന ചരക്ക് സേവന നികുതി (SGST) വകുപ്പിന്റെ സ്പെഷ്യൽ കമ്മീഷണറായി അനു കുമാരി ഐ.എ.എസിനെ നിയമിച്ചു. സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ സർക്കാർ നടത്തിയ വിപുലമായ അഴിച്ചുപണിയുടെ ഭാഗമായാണ് പുതിയ നിയമനം.

തിരുവനന്തപുരം ജില്ലാ കളക്ടർ പദവിയിൽ നിന്നാണ് അനു കുമാരി സംസ്ഥാന ജി.എസ്.ടി വകുപ്പിലെ നിർണായക ചുമതലയിലേക്ക് എത്തുന്നത്. ഏകദേശം 36 മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തിയ ഭരണപരമായ പുനഃസംഘടനയുടെ ഭാഗമാണ് തീരുമാനം.

2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയായ അനു കുമാരി, 2017-ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ദേശീയതലത്തിൽ രണ്ടാം റാങ്ക് (AIR-2) നേടിയതോടെയാണ് ശ്രദ്ധേയയായത്. തിരുവനന്തപുരം ജില്ലാ കളക്ടറാകുന്നതിന് മുമ്പ് കേരള സ്റ്റേറ്റ് ഐ.ടി മിഷൻ (KSITM) ഡയറക്ടർ, തലശ്ശേരി സബ് കളക്ടർ തുടങ്ങിയ പ്രധാന ചുമതലകളും വഹിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ജി.എസ്.ടി ഭരണസംവിധാനത്തിൽ നികുതി പിരിവ്, കംപ്ലയൻസ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ്, ഓഡിറ്റ് തുടങ്ങിയ മേഖലകൾ നിർണായകമായിരിക്കെയാണ് സ്പെഷ്യൽ കമ്മീഷണർ തസ്തികയിലേക്കുള്ള പുതിയ നിയമനം.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

സംഘടനാ മാറ്റവും മറ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പരിശോധിക്കണമെന്ന ആവശ്യം

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

മെസി ഡീൽ: ‘ജി.എസ്.ടി ക്രമക്കേട് കണ്ടെത്തി, റെയ്ഡ് നിയമപരം’; മുഖ്യമന്ത്രി വിശദീകരിച്ചു, സെർച്ച് വാറന്റോടെയെന്ന് പൊലീസ്

വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകൾക്ക് ബയോമെട്രിക് പൂട്ടിട്ട് ഡൽഹി ഹൈക്കോടതി; കേരളത്തിലെ സ്ക്രാപ്പ് മേഖലയിലെ ‘ഓപ്പറേഷൻ പാം ട്രീ’യും വീണ്ടും ചർച്ചയിൽ

എ ഐ യുഗത്തിലേക്ക് കെ എസ് ആർ ടി സി; വാട്‌സ്ആപ്പിൽ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ പുതിയ ഡിജിറ്റൽ സേവനങ്ങൾ

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

Loading...