ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം. 40 ലക്ഷം രൂപയാക്കി

ജിഎസ്ടിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസം. 40 ലക്ഷം രൂപയാക്കി

ചരക്കു സേവന നികുതിയില്‍ ചെറുകിടക്കാര്‍ക്ക് ആശ്വാസമാകുന്നു. ജിഎസ്ടി നല്‌കേണ്ട വിറ്റുവരവുപരിധി 20 ലക്ഷം രൂപയില്‍നിന്നു പ്രതിവര്‍ഷം 40 ലക്ഷം രൂപയാക്കി. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ഒരു ശതമാനം നികുതി മാത്രം നല്‌കേണ്ട കോംപോസിഷന്‍ സ്‌കീമില്‍ ചേരാം. ഇതുവരെ ഒരുകോടി രൂപ വരെയായിരുന്നു. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ ആണ് ഈ തീരുമാനമെടുത്തത്. 

ഏപ്രില്‍ ഒന്നിന് ഈ തീരുമാനങ്ങള്‍ പ്രാബല്യത്തിലാകും. മൊത്തം 8200 കോടി രൂപയുടെ വരുമാനനഷ്ടമുള്ള തീരുമാനങ്ങള്‍ ഉണ്ടായി. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഒഴിവുപരിധി കൂട്ടണമെന്നു നിരവധി വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ കേന്ദ്രം സമ്മതിച്ചിരുന്നില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വ്യാപാരിസമൂഹം എതിരാകുന്നതു തടയാനാണ് ഇളവ്. നികുതി ഒഴിവു പരിധി ഇരട്ടിപ്പിച്ചതുവഴി 5200 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഉണ്ടാകും.50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവനദാതാക്കളോ ഉത്പന്നങ്ങളും സേവനങ്ങളും കൂടി നല്കുന്നവരോ ആയ നികുതിദായകര്‍ക്ക് ആറു ശതമാനം നികുതി അടയ്ക്കുന്ന ഒരു കോംപോസിഷന്‍ സ്‌കീമില്‍ ചേരാമെന്ന തീരുമാനവും ഇന്നലെ ഉണ്ടായി. കോംപോസിഷന്‍ സ്‌കീം സംബന്ധിച്ച തീരുമാനങ്ങള്‍ വഴി 3000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്. 

ചെറുകിട സേവനദാതാക്കള്‍ 18 ശതമാനം നികുതിയില്‍നിന്നു രക്ഷപ്പെട്ടു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആശ്വാസം നല്കുന്നതാണു തീരുമാനങ്ങള്‍ എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. കോംപോസിഷന്‍ സ്‌കീംകാര്‍ക്ക് വര്‍ഷം ഒരു റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതി. നികുതി െ്രെതമാസം തോറും അടയ്ക്കണം. റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു.നികുതി അഞ്ചുശതമാനമാക്കുന്‌പോള്‍ ഭൂമിവില ഉള്‍പ്പെടുത്തണമോ എന്നതും പരിശോധിക്കും.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...