ആധാർ ആതൻ്റിക്കേഷൻ നടപടികൾ അതാതു റജിസ്റ്റ്റിംഗ് അതോറിറ്റിയുടെ കീഴിൽ നടത്തണം: അസ്സോസ്സിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

ആധാർ ആതൻ്റിക്കേഷൻ നടപടികൾ അതാതു റജിസ്റ്റ്റിംഗ് അതോറിറ്റിയുടെ കീഴിൽ നടത്തണം: അസ്സോസ്സിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

സംസ്ഥാനത്ത് ജി എസ് ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8 മുതൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ആരംഭിച്ചു. യഥാർത്ഥ ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ ആധാർ, പാൻ കാർഡുകൾ തുടങ്ങിയ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത് വ്യാജ രജിസ്ട്രേഷൻ എടുക്കുന്നത് തടയാനാണ് നീക്കം.

രജിസ്‌ട്രേഷനായി അപേക്ഷ സമർപ്പിക്കുന്ന യഥാർത്ഥ നികുതിദായകർ അല്ലാത്തവരെ കണ്ടെത്തി അത്തരം അപേക്ഷകൾ നിരസിക്കാനും, നികുതി വെട്ടിപ്പുകാരെ തടയാനും ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും സഹായിക്കുമെന്ന് ജിഎസ്ടി വിഭാഗം കരുതുന്നു.

ഡാറ്റാ വിശകലനത്തിൻറെയും, റിസ്‌ക് പാരാമീറ്ററുകളുടെയും അടിസ്ഥാനത്തിലാണ് കോമൺ പോർട്ടലിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ആധാർ ഓതൻറിക്കേഷനായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്.

ഹൈ റിസ്‌ക് കേസുകളിൽ ബയോമെട്രിക് ആധാർ ഓതൻറിക്കേഷനും, മറ്റ് കേസുകളിൽ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതന്റിക്കേഷനുമാണ് നടപ്പിലാക്കുന്നത്.

കോമൺ പോർട്ടലിൽ ഫോം GST REG-01-ൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, അപേക്ഷകന് ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനുള്ള ലിങ്ക് അല്ലെങ്കിൽ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജി.എസ്.ടി സുവിധ കേന്ദ്രം (ജിഎസ്കെ) സന്ദർശിക്കാനുള്ള അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ഇ-മെയിലിൽ ലഭിക്കും.

ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനുമായി ജിഎസ്ടി സുവിധ കേന്ദ്രം (GSK) സന്ദർശിക്കാനുള്ള സന്ദേശത്തോടുകൂടിയ ഇ-മെയിൽ ലഭിക്കുകയാണെകിൽ, ഇ-മെയിലിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിയുക്ത ജിഎസ്കെ സന്ദർശിക്കാൻ അപേക്ഷകൻ അപ്പോയിൻറ്‌മെന്റ് / സ്ലോട്ട് ബുക്ക് ചെയ്യേണ്ടതുണ്ട്.

അപ്പോയിൻറ്‌മെന്റ് /സ്ലോട്ട് ബുക്ക് ചെയ്തതിന് ശേഷം, അപേക്ഷകന് ഇ-മെയിൽ വഴി അപ്പോയിൻറ്‌മെൻറിൻറെ സ്ഥിരീകരണം ലഭിക്കും.

ജിഎസ്ടി സുവിധ കേന്ദ്രം സന്ദർശിക്കുന്ന സമയത്ത്, അപേക്ഷകൻ അപ്പോയിൻറ്‌മെന്റ് സ്ഥിരീകരണ ഇ-മെയിലിൻറെ പകർപ്പ് (ഹാർഡ് കോപ്പി /സോഫ്റ്റ് കോപ്പി ), ഇ-മെയിലിൽ സൂചിപ്പിച്ചിരിക്കുന്ന അധികാര പരിധിയുടെ വിശദാംശങ്ങൾ, ആധാർ കാർഡും പാൻ കാർഡും ( ഒറിജിനൽ പകർപ്പുകൾ), അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്ത ഒറിജിനൽ രേഖകൾ എന്നിവ കൊണ്ട് വരേണ്ടത്തുണ്ട്.

GST റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇറക്കിയ പുതിയ സർക്കുലറിൽ പറയുന്ന പ്രകാരം Adhar Authentication GST സുവിധാ കേന്ദ്രങ്ങളെ ഏൽപ്പിച്ച നടപടി ഒരു തരത്തിലും ന്യായികരിക്കത്തക്കതല്ലയെന്നും,  സുവിധാ കേന്ദ്രങ്ങൾ മിക്കതും നിന്നു പോകുകയോ കഴിഞ്ഞ ഗ്രീവൻസ് മീറ്റിംഗിൽ എസ്.ജി. എസ്. ടി ജോയിൻ്റ് കമ്മിഷണർ പറഞ്ഞതുപോലെ സർവീസ് തൃപ്തികരമല്ലയെന്ന് അഭിപ്രായമുള്ളവയോ .ആയതിനാൽ ആധാർ ആതൻ്റിക്കേഷൻ നടപടികൾ അതാതു റജിസ്റ്റ്റിംഗ് അതോറിറ്റിയുടെ കീഴിൽ നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ അസ്സോസ്സിയേഷൻ ഓഫ് ടാക്സ്  പ്രാക്ടീഷണേഴ്സ് എറണാകുളം ജില്ലാ കമ്മറ്റി പ്രമേയത്തിൂടെ ആവശ്യപ്പെട്ടു

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...