പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി

കൊച്ചി: സ്വകാര്യനിക്ഷേപക സമൂഹത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളിലെ വിശ്വാസം വീണ്ടെടുക്കണമെന്ന് കൊച്ചിയി നടന്ന ബജറ്റ് ചര്‍ച്ച അഭിപ്രായപ്പെട്ടു. ഇന്‍ഫോപാര്‍ക്ക്, നാസ്കോം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് എന്നിവയുട സഹകരണത്തോടെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ കൊച്ചിയാണ് പരിപാടി സംഘടിപ്പിച്ചത്.

സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് ചെയര്‍മാന്‍ ഡോ. ഡി ധന്‍രാജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും എംഡിയുമായ പി ആര്‍ ശേഷാദ്രി, നാസ്കോം പബ്ലിക് പോളിസി മേധാവി ആശിഷ് അഗര്‍വാള്‍, ക്യാപിറ്റയറി സഹസ്ഥാപകന്‍ സി എ ശ്രീജിത് കുനിയി എന്നിവരാണ് ചര്‍ച്ചയി പങ്കെടുത്തത്.

ജിഡിപിയേക്കാള്‍ പ്രധാനം ആളോഹരി വരുമാനമാണെന്ന് ഡോ. ഡി ധന്‍രാജ് പറഞ്ഞു. തൊഴി നൈപുണ്യമില്ലാതെ ഇന്‍റേണ്‍ഷിപ്പ് കൊണ്ട് വളര്‍ച്ചയുണ്ടാകണമെന്നില്ല. താഴെക്കിടയിലുള്ള മധ്യവര്‍ഗത്തിന്‍റെ ദിവസത്തെ ശരാശരി വരുമാനം 600 രൂപയി നിന്ന് 1000 രൂപയാക്കണം. അതിന് കൂടുത മൂലധന നിക്ഷേപമാണ് ആവശ്യം.

സ്വകാര്യ മൂലധന നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളി കഴിഞ്ഞ മൂന്ന് വര്‍ഷത്തെപ്പോലെ വിശ്വാസമില്ല. ഇത് വീണ്ടെടുക്കണം. കാര്‍ഷികരംഗത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കരണങ്ങള്‍ സ്വാഗതാര്‍ഹമാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിക്കണം. അതിനായി പരിഷ്കരണങ്ങള്‍ ആവശ്യമാണ്. ബജറ്റിനെ നയരേഖയായി കാണരുതെന്നും മറിച്ച് സാമ്പത്തികരേഖ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യക്ഷ നികുതി വരുമാനം, ജിഎസ്ടി എന്നിവയി നിന്നു മാത്രം കേന്ദ്രസര്‍ക്കാരിന് 48 ലക്ഷം കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് പി ആര്‍ ശേഷാദ്രി ചൂണ്ടിക്കാട്ടി. പൗരന്മാരുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതി സര്‍ക്കാരിന് വലിയ പങ്ക് വഹിക്കേണ്ടതുണ്ട്. തൊഴിലവസരങ്ങളി ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തിയാ പ്രവാസികളായ പ്രൊഫഷണലുകള്‍ തിരികെയെത്തുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യവസായം സരളമായി നടത്താനുള്ള സാഹചര്യമാണ് ഐടി മേഖല ആഗ്രഹിക്കുന്നതെന്ന് നാസ് കോം പ്രതിനിധി ആശിഷ് അഗര്‍വാള്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബജറ്റി പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ സ്വാഗതാര്‍ഹമാണ്. കോര്‍പറേറ്റ് നികുതിയി വരുത്തിയ ഇളവുകളും ശരിയായ ദിശയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വരും വര്‍ഷങ്ങളി ആദായനികുതിയി പഴയ സമ്പ്രദായം പൂര്‍ണമായും ഇല്ലാതാകുമെന്ന് നികുതി വിദഗ്ധനായ സി എ ശ്രീജിത് കുനിയി ചൂണ്ടിക്കാട്ടി. ആദായനികുതിദായകരി 78 ശതമാനവും പുതിയ സമ്പ്രദായം തെരഞ്ഞെടുത്തു കഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരും വര്‍ഷങ്ങളി പഴയ സമ്പ്രദായം സര്‍ക്കാര്‍ നിറുത്തലാക്കിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വേള്‍ഡ് ട്രേഡ് സെന്‍റര്‍ കൊച്ചി പ്രസിഡന്‍റ് ഋഷികേശ് നായര്‍ സ്വാഗതവും ഇന്‍ഫോപാര്‍ക്ക് സീനിയര്‍ എക്സിക്യൂട്ടീവ് ശ്വേത പ്രമോദ് നന്ദിയും രേഖപ്പെടുത്തി. അവതരണത്തിന് ശേഷം ചോദ്യോത്തര വേളയും നടന്നു.

Also Read

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്

ഗതാഗതത്തിനിടെ ഉണ്ടായ ട്രാഫിക് ജാം മൂലം  ഇ-വേ ബിൽ കാലാവധി കഴിഞ്ഞാൽ 200% ജിഎസ്ടി പിഴ? ഹൈക്കോടതി പറഞ്ഞു — “ഓട്ടോമാറ്റിക്കായി പിഴ ചുമത്താനാകില്ല”

ഗതാഗതത്തിനിടെ ഉണ്ടായ ട്രാഫിക് ജാം മൂലം ഇ-വേ ബിൽ കാലാവധി കഴിഞ്ഞാൽ 200% ജിഎസ്ടി പിഴ? ഹൈക്കോടതി പറഞ്ഞു — “ഓട്ടോമാറ്റിക്കായി പിഴ ചുമത്താനാകില്ല”

ഗതാഗതക്കുരുക്ക്, പ്രകൃതി ദുരന്തം, സാങ്കേതിക തടസ്സം എന്നിവ പോലുള്ള അനിയന്ത്രിത സാഹചര്യങ്ങൾ മൂലമുള്ള താമസം നിയമലംഘനമല്ല.

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...