5 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ ജിഎസ്ടി ഇ-ഇന്‍വോയിസ് നിര്‍ബന്ധം

5 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക്  ഓഗസ്റ്റ് 1 മുതല്‍ ജിഎസ്ടി ഇ-ഇന്‍വോയിസ് നിര്‍ബന്ധം

5 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ജിഎസ്ടി ഇ-ഇൻവോയിസ് നിര്‍ബന്ധമാക്കുന്നു.

ഓഗസ്റ്റ് 1 മുതലാണ് ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ബിസിനസ് സ്ഥാപനങ്ങള്‍ ജിഎസ്ടി ഇ-ഇൻവോയിസ് സമര്‍പ്പിക്കേണ്ടത്. ചരക്ക് നീക്കം, സേവനം, കയറ്റുമതി എന്നിവയ്ക്ക് ഇ-ഇൻവോയിസ് ബാധകമാണ്. ജിഎസ്ടി വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം ആവിഷ്കരിച്ചിരിക്കുന്നത്.

മുൻപ് 10 കോടി രൂപയിലധികം വാര്‍ഷിക വിറ്റുവരവ് ഉള്ള ബിസിനസ് സ്ഥാപനങ്ങള്‍ മാത്രമായിരുന്നു ജിഎസ്ടി ഇ-ഇൻവോയിസ് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഈ പരിധി 5 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. ഇതോടെ, കൂടുതല്‍ പേര്‍ ഇ-ഇൻവോയ്സ് സമര്‍പ്പിക്കേണ്ടിവരും. കേരളത്തില്‍ മാത്രം ഏകദേശം 5,000-ലധികം പേരാണ് ഈ പരിധിയില്‍ ഉള്‍പ്പെടാൻ സാധ്യത. അതേസമയം, ഇ-ഇൻവോയിസ് നിര്‍ബന്ധമാക്കുന്നത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്ന് കച്ചവടക്കാര്‍ ആരോപിച്ചിട്ടുണ്ട്.

ജിഎസ്ടി ഇ-ഇൻവോയിസ് നിര്‍ബന്ധമാക്കുന്നതോടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണം എന്നിവ കൂടുതല്‍ സുതാര്യമാകുന്നതാണ്. കൂടാതെ, നികുതി വരുമാനം മെച്ചപ്പെടുത്താനും, വ്യാജ ബില്ലുകള്‍ ഉപയോഗിച്ച്‌ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകള്‍ നടത്തുന്നത് തടയാനും സാധിക്കും. ബിസിനസ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് (ബി-2-ബി) ജിഎസ്ടി ഇ-ഇൻവോയിസ് ബാധകം. പ്രത്യേക സാമ്ബത്തിക മേഖലയിലെ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, ഇൻഷുറൻസ് സ്ഥാപനങ്ങള്‍, മള്‍ട്ടിപ്ലക്സുകള്‍, യാത്രാ സര്‍വീസ് ഏജൻസികള്‍ എന്നിവയെ ഇ-ഇൻവോയിസ് പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

100 ദിന കർമ്മപദ്ധതിയിൽ ജിഎസ്‌ടിക്ക് ഇടമില്ലേ? സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സ് അവഗണിക്കപ്പെട്ടെന്ന വിലയിരുത്തൽ

പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുന്ന https://100days.kerala.gov.in/ പോർട്ടലിൽ പ്രസിദ്ധീകരിച്ച പദ്ധതികൾ

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും.

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

ജിഎസ്‌ടി വകുപ്പിൽ ഭരണസ്തംഭനം? തന്ത്രപ്രധാന നിയമനങ്ങൾ എപ്പോൾ? സർക്കാരിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന വേണമെന്ന് ആവശ്യം

സർക്കാരിന്റെ നയങ്ങളും ഭരണപരിഷ്‌കാരങ്ങളും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന നേതൃത്വമാണ് വകുപ്പിന് ആവശ്യമെന്ന അഭിപ്രായം.

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...