ജൂണ്‍ ഒന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും നിരക്ക് കൂടും, പ്രളയസെസ് ബാധകമായ മറ്റ് വിഭാഗങ്ങള്‍ ഇവയാണ്

ജൂണ്‍ ഒന്നുമുതല്‍ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും നിരക്ക് കൂടും, പ്രളയസെസ് ബാധകമായ മറ്റ് വിഭാഗങ്ങള്‍ ഇവയാണ്

ജൂണ്‍ ഒന്ന് മുതല്‍ പ്രളയസെസ് പിരിക്കാന്‍ കേരള സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടി ബാധകമായ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു ശതമാനം സെസ് ഈടാക്കും. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ശതമാനം വിലകൂടും.

എല്ലാത്തരം സേവനങ്ങള്‍ക്കും നികുതി നല്‍കേണ്ടതിനാല്‍ നികുതി ബാധകമായ ഹോട്ടല്‍ ഭക്ഷണത്തിനും സിനിമ ടിക്കറ്റിനും ഉള്‍പ്പടെ ഒരു ശതമാനം നിരക്ക് ഉയരും. ഹോട്ടല്‍ മേഖലയെ സേവന വിഭാഗത്തിലാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിഎസ്ടി ബാധകമല്ലാത്ത ഉല്‍പ്പന്നങ്ങള്‍, അഞ്ച് ശതമാനം ജിഎസ്ടി പരിധിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍, കോംപോസിഷന്‍ പരിധിയില്‍ വരുന്ന ഹോട്ടല്‍ വ്യാപാരികള്‍ (ഒന്നരക്കോടി വരെ വിറ്റുവരവ്) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും സെസ് ബാധകമാകില്ല. 

സെസിലൂടെ പിരിഞ്ഞു കിട്ടുന്ന പണം പ്രളയം ബാധിച്ച വില്ലേജുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനുളള ചെറിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഉപയോഗിക്കും. സംസ്ഥാന വില്‍പ്പനയ്ക്ക് മാത്രമാണ് സെസ് പിരിക്കുക. അതാത് മാസത്തെ പ്രളയ സെസ് സംബന്ധിച്ച വിവരങ്ങള്‍ വ്യാപാരികള്‍ വെബ്സൈറ്റ് വഴി സമര്‍പ്പിക്കണം

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...